ചലച്ചിത്രം

മൂന്ന് ദിവസത്തെ കളക്ഷൻ തിയറ്റർ ജീവനക്കാർക്ക്; പ്രഖ്യാപനവുമായി ഓപ്പറേഷൻ ജാവ ടീം

സമകാലിക മലയാളം ഡെസ്ക്

ലിയ താരങ്ങളൊന്നുമില്ലാതെ എത്തി തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ഓപ്പറേഷൻ ജാവ. ഇപ്പോൾ കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ തിയറ്റർ ജീവനക്കാർക്ക് സഹായവുമായി എത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമയുടെ മൂന്ന് ദിവസത്തെ മോണിങ് ഷോയിലെ കലക്‌ഷന്റെ ഒരു വിഹിതം തിയറ്റർ ജീവനക്കാർക്കായി നൽകുക. 

ഫെബ്രുവരി 22,23,24 ദിവസങ്ങളിൽ ഓപ്പറേഷൻ ജാവ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലെ മോണിങ് ഷോയിൽ നിന്നും വി സിനിമാസിനു ലഭിക്കുന്ന തിയറ്റർ ഷെയറിന്റെ പത്ത് ശതമാനം കോവിഡ് പ്രതിസന്ധി തരണം ചെയ്തു സിനിമയ്ക്കൊപ്പം നിന്ന തിയറ്റർ ജീവനക്കാർക്കു നൽകുന്നു.- നിർമാതാക്കൾ വ്യക്തമാക്കി. 

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഇൻവസ്റ്റി​ഗേഷൻ ത്രില്ലറാണ്. കേരള സൈബർ സെല്ലിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിർമാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ