ചലച്ചിത്രം

'ചതിക്കപ്പെട്ടതാണ്, ആ ദൃശ്യങ്ങൾ അറിവോടെയല്ല'; അശ്ലീല വിഡിയോ കേസിൽ മുൻകൂർ ജാമ്യം തേടി നടി ഷെർലിൻ

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  അശ്ലീല വിഡിയോ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ബോളിവുഡ് നടി ഷെർലിൻ ചോപ്ര. സൈബർ പൊലീസ് കേസെടുത്തിരിക്കെയാണ് ഷെർലിൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി 22-ാം തിയതി പരിഗണിക്കും.

മുംബൈ ആസ്ഥാനമായുള്ള റിട്ടയേഡ് കസ്റ്റംസ് ഓഫിസർ നൽകിയ പരാതിയിലാണ് സൈബർ പൊലീസ് ഷെർലിനെതിരെ കേസെടുത്തത്. എന്നാൽ താൻ ചതിക്കപ്പെട്ടതാണെന്നും അറിവോ, അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നുമാണ് ജാമ്യാപേക്ഷയിൽ ഷെർലിൻ പറഞ്ഞിരിക്കുന്നത്. 

അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണത്തിൽ താൻ മനഃപൂർവ്വം ഇടപെട്ടിട്ടില്ലെന്നും, രാജ്യാന്തരതലത്തിലുള്ള വെബ്സീരീസിന്റെ ഭാഗമായി പണം അടച്ചു കാണാവുന്ന ഷോയ്ക്കായി തയാറാക്കിയ ചില ദൃശ്യങ്ങൾ ചോർന്ന് മറ്റു വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അവർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി