ചലച്ചിത്രം

ഒരേ കുടുംബം, മൂന്ന് ആത്മഹത്യ; കുറ്റാന്വേഷണത്തിന് 'ഫാ. ബെനഡിക്ട്'; ദി പ്രീസ്റ്റ് ടീസർ 

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ൻറെ രണ്ടാമത്തെ ടീസർ പുറത്തെത്തി. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സസ്പെൻസ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ഫാ. ബെനഡിക്ടിനെ പരിചയപ്പെടുത്തുന്നുണ്ട് ഇപ്പോൾ പുറത്തുവിട്ട ടീസറിൽ. ഒരു മിനിറ്റ് ദൈർഘ്യമുള്ളതാണ് വിഡിയോ. മാർച്ച് നാലിനാണ് സിനിമ റിലീസിനെത്തുന്നത്.

ഒരേ വീട്ടിൽ സംഭവിക്കുന്ന മൂന്ന് തുടർ ആത്മഹത്യകളിലെ നിഗൂഢത അന്വേഷിക്കുകയാണ് ഫാ. ബെനഡിക്ട്. മരണങ്ങളിലെ ദുരൂഹത മാറ്റാനാണ് അദൃശ്യമായതിനെ തേടിയുള്ള കുറ്റാന്വേഷണം. ഒടുവിൽ ഇരുട്ടിലേക്ക് വെളിച്ചം വീശാൻ ഫാ. ബെനഡിക്ടിന് കഴിയുമോ എന്ന ചോദ്യമാണ് പ്രേക്ഷകർക്ക മുന്നിലുള്ളത്. 

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാൽ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്യാം മേനോനും ദീപു പ്രദീപും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന പ്രീസ്റ്റിന്റെ കഥ ജോഫിൻ തന്നെയാണ്. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ ഡി ഇല്യൂമിനേഷൻസിൻറെയും ബാനറിൽ ആൻറോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി