ചലച്ചിത്രം

ദുൽഖർ സൽമാൻ വിതരണ രം​ഗത്തേക്ക്, ഉപചാരപൂർവ്വം ഗുണ്ട ജയനിലൂടെ തുടക്കം

സമകാലിക മലയാളം ഡെസ്ക്

രനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നിർമാതാവിന്റെ റോളിൽ എത്തിയത്. ഇപ്പോൾ ഇതാ വിതരണ രം​ഗത്തേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് താരം. ദുൽഖറിന്റെ നിർമാണ കമ്പനിയായ 'വേഫെറർ ഫിലിംസ്' വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുകയാണ്. 

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ ഉപചാരപൂർവ്വം ഗുണ്ട ജയൻ’ ആണ് താരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സിജു വിത്സൺ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. വേഫെറർ ഫിലിംസിന്റെ ആറാമത്തെ നിർമാണ സംരംഭം കൂടിയാണ് ചിത്രം. 

വരനെ ആവശ്യമുണ്ട് എന്ന ചിത്രം കൂടാതെ മണിയറയിലെ അശോകനും ദുൽഖർ നിർമിച്ച ചിത്രമാണ്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്', ഷൈൻ ടോം ചാക്കോ നായകനാകുന്ന 'അടി', ബോബി- സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുൽഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷൻ ആൻഡ്രൂസ് ചിത്രം എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രങ്ങളും വേഫെറർ തന്നെയാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍