ചലച്ചിത്രം

തലകീഴായി നിന്ന് വരച്ചത് ജയസൂര്യയുടെ ആറു ചിത്രങ്ങൾ, റെക്കോഡ്; ഫൈസലിന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സ്

സമകാലിക മലയാളം ഡെസ്ക്

ലകീഴായി നിന്ന് ജയസൂര്യയുടെ ആറു കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച കലാകാരന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം. വടകര സ്വദേശിയായ ഫൈസലിനെ തേടിയാണ് ദേശിയ അം​ഗീകാരം എത്തിയത്. ഹെഡ് സ്റ്റാന്റ് പൊസിഷനില്‍ ഏറ്റവും കൂടുതല്‍ പോര്‍ട്രെയ്റ്റ്‌ വരച്ച റെക്കോഡാണ് ഫൈസൽ സ്വന്തമാക്കിയത്.

ഒന്നര മണിക്കൂറെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഫൈസല്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. തലകുത്തി നിന്ന് രണ്ട് കൈകളും ഉപയോ​ഗിച്ചായിരുന്നു പടംവര. അതിമനോഹരങ്ങളാണ് ചിത്രങ്ങളെല്ലാം. ജയസൂര്യയെ കൂടാതെ നിരവധി ചിത്രങ്ങൾ തലകീഴായി നിന്ന് ഫൈസൽ വരച്ചിട്ടുണ്ട്. 

ബിരുദ പഠനത്തിന് ശേഷം ലോക്ഡൗണ്‍ കാലത്താണ് ഫൈസല്‍ ചിത്രരചനയില്‍ സജീവമായത്. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ചിത്രങ്ങള്‍ ഫൈസല്‍ ഇതിനകം വരച്ചു കഴിഞ്ഞു. കൈകൾ കൊണ്ട് മാത്രമല്ല കാലുകൊണ്ടും പടംംവരക്കാൻ ഫൈസലിന് അറിയാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ