ചലച്ചിത്രം

നിങ്ങൾക്ക് തെറ്റി, ഇത് ദിനേശ് കാർത്തിക്കല്ല; തകർപ്പൻ ലുക്കിൽ തമിഴ് ഹാസ്യതാരം

സമകാലിക മലയാളം ഡെസ്ക്

ണ്ടാൽ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കാണെന്ന് തോന്നുമെങ്കിലും നിങ്ങൾക്ക് തെറ്റി. സ്റ്റൈലിഷ് ​ഗെറ്റപ്പിലെത്തി ആരാധകരെ ഞെട്ടിപ്പിക്കുന്നത്  തമിഴ് ഹാസ്യതാരം വൈയ്യപുരിയാണ്. ഇതുവരെ കാണാത്ത ലുക്കിലാണ് അൻപത്തിരണ്ടുകാരനായ താരം എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

വെള്ള ബനിയനും നീല ജാക്കറ്റും പാന്റും ധറിച്ചാണ് വൈയ്യപുരി എത്തുന്നത്. ഇതിനൊപ്പം സ്റ്റൈലൻ കണ്ണടയും തൊപ്പിയും കൂടിയായതോടെ ആള് ചുള്ളനായി. പുത്തൻ ലുക്കിൽ തിരിച്ചറിയാനാവുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തുന്നുണ്ട്. 

1990–2000 കാലഘട്ടത്തിൽ വടിവേലുവിനൊപ്പം തമിഴ് ഹാസ്യരംഗത്ത് തിളങ്ങി നിന്ന താരമാണ് വൈയ്യപുരി. തുള്ളാതെ മനവും തുള്ളും, ജെമിനി, രാവണൻ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിവിൻ പോളിയുടെ ലവ് ആക്‌ഷന്‍ ഡ്രാമ, ദിലീപിന്റെ കൊച്ചിരാജാവ് എന്നീ മലയാളചിത്രങ്ങളിലും വൈയ്യപുരി അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ