ചലച്ചിത്രം

രാവിലെ 9മുതല്‍ രാത്രി 9വരെ; ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; തീയേറ്ററുകള്‍ തുറക്കുന്നതില്‍ മാര്‍ഗനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാവിലെ 9 മുതല്‍ രത്രി 9വരെയാണ് തീയേറ്ററുകള്‍ തുറക്കേണ്ട സമയം. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രം ആളുകളെ ഇരുത്തണം. ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് നിര്‍ബന്ധമാണ്. 

എന്നാല്‍ ചലച്ചിത്ര പ്രദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ഉടമകള്‍. തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും. 

ഇളവുകള്‍ നല്‍കാതെ തീയേറ്ററുകള്‍ തുറക്കാന്‍ പറ്റില്ല എന്ന നിലപാടിലാണ് ഉടമകളുള്ളത്. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണമെന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു