ചലച്ചിത്രം

മമ്മൂട്ടിയുടെ തല വെട്ടിമാറ്റി വ്യാജനുണ്ടാക്കി, കോപ്പിയടി ആരോപണം പൊളിച്ച് അണിയറ പ്രവർത്തകർ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ പുതിയ ചിത്രം പ്രീസ്റ്റിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. താടി നീട്ടി വളർത്തി തൊപ്പിയും വച്ചു നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കണ്ടത്. സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പോസ്റ്ററിന് നേരെ കോപ്പിയടി ആരോപണവും ഉയർന്നിരുന്നു. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ബ്രേക്കിങ് ബാഡിന്റെ പോസ്റ്ററിന്റെ കോപ്പിയടിയാണെന്നായിരുന്നു ആരോപണം. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പോസ്റ്റർ ഡിസൈൻ ചെയ്ത ഓൾഡ് മോങ്ക്സ്. 

തെളിവു സ‌ഹിതമാണ് ഓൾഡ് മോങ്ക്സ് പോസ്റ്ററിൽ കാണുന്നത് മമ്മൂട്ടിയാണെന്ന് തെളിയിച്ചിരിക്കുന്നത്. പോസ്റ്ററിനു വേണ്ടി എടുത്ത മമ്മൂട്ടിയുടെ ചിത്രവും പോസ്റ്ററും വ്യാജ പോസ്റ്ററും പങ്കുവെച്ചാണ് സത്യം വെളിപ്പെടുത്തിയത്. ആദ്യത്തേത് ലൊക്കേഷന്‍ സ്റ്റില്‍. രണ്ടാമത്തേത് ഓള്‍ഡ്‌മോങ്ക്‌സ് പ്രീസ്റ്റിനു വേണ്ടി ചെയ്ത പോസ്റ്റര്‍. മൂന്നാമത്തേത് ഞങ്ങളെക്കാള്‍ കഷ്ടപ്പെട്ട് മറ്റാരോ ചെയ്ത തലവെട്ടി പോസ്റ്റര്‍. കഥ തിരിച്ചാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് പറയേണ്ടതില്ലല്ലോ. അപരന്മാര്‍ക്ക് പ്രണാമം- ഓൺഡ്മോങ്ക്സ് കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് പ്രീസ്റ്റിന്റെ പോസ്റ്റ് പുറത്തുവിട്ടത്. മഞ്ജു വാരിയർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഇത്. ലോക്ക്ഡൗണിന് ശേഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍