ചലച്ചിത്രം

ഫോട്ടോഷൂട്ടിനിടെ കാൽ വഴുതി പുഴയിലേക്ക്; നടി ഹണി റോസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഫോട്ടോഷൂട്ടിനിടെ നടി ഹണി റോസിന് അപകടം. പുഴയോരത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ താരത്തിന്റെ കാൽവഴുതി. പാറയിൽ ചവിട്ടി നടക്കുന്നതിനിടെ നടി കാൽ വഴുതി പുഴയിലേക്ക് വീഴാൻ പോകുന്നതാണ് വിഡിയോയിലുള്ളത്. സാരി ധരിച്ചുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടമുണ്ടായത്. 

പാറകൾക്കിടയിലൂടെ നടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോകുന്നതിനിടെ കാൽവഴുതിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് ഹണിയെ കൈ പിടിച്ച് കയറ്റാൻ ശ്രമിക്കുന്നുണ്ട്. തല പാറയിൽ ഇടിക്കാതെ  തലനാരിഴയ്ക്കാണ് താരം രക്ഷപെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലടക്കം വൈറലായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍