ചലച്ചിത്രം

'അവർ ഞങ്ങളെ പിന്തുടരുകയാണ്, ഇത് ഇപ്പോൾ അവസാനിപ്പിക്കണം'; രൂക്ഷമായി പ്രതികരിച്ച് അനുഷ്ക

സമകാലിക മലയാളം ഡെസ്ക്

നുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തി പ്രസിദ്ധപ്പെടുത്തിയതിന് എതിരെ ബോളിവുഡ് നടി അനുഷ്ക ശർമ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഭർത്താവ് വിരാട് കൊഹ് ലിക്കൊപ്പം ബാൽക്കണിയിൽ ഇരിക്കുന്ന ചിത്രമാണ് ഇരുവരുടേയും അനുമതിയില്ലാതെ ഒരു മാധ്യമം പ്രസിദ്ധീകരിച്ചത്. ഇത്  പങ്കുവെച്ചുകൊണ്ട് തങ്ങളുടെ സ്വകാര്യത മാനിക്കണം എന്നാണ് താരം കുറിച്ചത്. 

ഫോട്ടോ​ഗ്രാഫറോടും പബ്ലിക്കേഷനോടും പലപ്രാവശ്യം പറഞ്ഞിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ്, ഇപ്പോൾ നിങ്ങളിത് അവസാനിപ്പിക്കണം- അനുവാദമില്ലാതെ ചിത്രീകരിച്ച ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുഷ്ക കുറിച്ചു. സംസാരിച്ചുകൊണ്ട് വീടിനുള്ളിൽ ഇരിക്കുന്ന അനുഷ്കയേയും കൊഹ് ലിയേയുമാണ് വിഡിയോയിൽ കാണുന്നത്. 

നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുന്നത്.  തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് അനുഷ്കയും കൊഹ് ലിയും. ജനുവരിയിൽ കുഞ്ഞതിഥി എത്തുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അനുഷ്കയുടെ പ്രസവത്തെ തുടർന്ന് ഓസ്ട്രേലിയൻ പരമ്പര പാതിയിൽ ഉപേക്ഷിച്ച് കൊഹ് ലി നാട്ടിൽ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത