ചലച്ചിത്രം

കോവിഡ് പോലും പേടിച്ചോടും! മാസ്റ്റർ ടിക്കറ്റ് ബുക്കിന് തിയറ്ററിന് പുറത്ത് ആരാധകരുടെ കൂട്ടയിടി; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

നീണ്ട മാസങ്ങൾക്ക് ശേഷം തിയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. സൂപ്പർതാരം വിജയിന്റെ മാസ്റ്ററാണ് ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ജനുവരി 13 നാണ് ചിത്രത്തിന്റെ റിലീസ്. 50 ശതമാനം പേരെയാണ് തിയറ്ററിൽ പ്രവേശിപ്പിക്കുന്നത്. അതേസമയം 'മാസ്റ്ററി'ന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ച തമിഴ്നാട്ടിലെ തീയേറ്ററുകള്‍ക്ക് മുന്നില്‍ നിന്നെത്തുന്ന കാഴ്ചകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. 

തിയറ്ററിന്റെ മുന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആരാധകരുടെ കൂട്ടയിടിയാണ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ വിജയ് ആരാധകർ കൂട്ടംകൂടിയിരിക്കുന്നത്. ചെന്നൈയിലെ തീയേറ്ററുകള്‍ക്ക് മുന്നിലെ തിരക്കിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പ്രചരിക്കുന്നത്. ചെന്നൈയിലെ റാം, രോഹിണി എന്നീ തീയേറ്ററുകള്‍ക്ക് മുന്നില്‍ നിന്നുള്ളവയാണ് ഇതില്‍ കൂടുതല്‍ ചിത്രങ്ങളും. 

ക്യൂ പോലും പാലിക്കാതെ തിക്കിതിരക്കുകയാണ് ആരാധകരക്കൂട്ടം. വിജയ് ആരാധകര്‍ വലിയ നേട്ടമെന്ന തരത്തിലും ഇത് പ്രചരിക്കപ്പെടുന്നുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും രൂക്ഷമാവുകയാണ്. സമൂഹത്തിനോട് ഉത്തരവാദിത്വമില്ലാതെയാണ് വിജയ് ആരാധകർ പെരുമാറുന്നത് എന്നാണ് വിമർശനം. 

പൊങ്കൽ റിലീസായാണ് മാസ്റ്റർ ആരാധകരിൽ എത്തുന്നത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് തിയറ്ററിൽ 100 ശതമാനം പേരെയും പ്രവേശിപ്പിക്കാൻ ഉത്തരവ് നൽകിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഒന്നിടവിട്ട സീറ്റുകളിലായിരിക്കും ആരാധകർക്ക് പ്രവേശനമുണ്ടാവുക. ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വർഷം റിലീസ് പ്രഖ്യാപിച്ചതായിരുന്നു. വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ