ചലച്ചിത്രം

മുൻ ആരാധകർ ഫ്ളാറ്റ് ഒഴിയുന്നില്ല; പൊലീസിൽ പരാതി നൽകി വിജയ്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം വിജയിന്റെ മാസ്റ്റർ റിലീസിന് ഒരങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം എത്തുന്നത്. അതിനിടെ തന്റെ മുൻ ആരാധകർക്ക് എതിരെ പരാതിയുമായി പൊലീസിന് സമീപിച്ചിരിക്കുകയാണ് താരം. സാലിഗ്രാം പ്രദേശത്ത് വിജയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് ഒഴിയുന്നില്ലെന്ന് കാട്ടിയാണ് താരത്തിന്റെ പരാതി. 

നടന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തകരായിരുന്ന രവി രാജ്, എ.സി കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി ഇവർ ഈ അപ്പാർട്ട്മെന്റുകളിലാണ് താമസിച്ചിരുന്നത്. എന്നാൽ അടുത്തിടെ ഇരുവരേയും സംഘടനയുടെ അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെ ഫ്ളാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിജയ്‌യുടെ അഭിഭാഷകർ വിരുഗമ്പാക്കം സ്റ്റേഷനിൽ പോലീസ് പരാതി നൽകിയത്. 

രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ വിജയ്‌യുടെ പിതാവ് എസ്.എൻ.ചന്ദ്രശേഖറുമായി ഇരുവരും കൈകോർത്തു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കിയത്. പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങി. അതിനിടെ ഇരുവരും ഫ്ളാറ്റ് ഒഴിയാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം വിജയ് മക്കൾ ഇയക്കത്തിലെ മുൻ അം​ഗങ്ങളെ ചേർത്ത് പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് റിപ്പോർട്ടുകൾ. എസ് എ ചന്ദ്രശേഖർ മക്കൾ ഇയക്കം എന്ന പേരിലാണ് പാർട്ടി രൂപീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അച്ഛൻ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും വിജയ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര