ചലച്ചിത്രം

ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നടി ലെനക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഷൂട്ടിങ് പൂർത്തിയാക്കി ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നടി ലെനക്ക് കോവിഡ്. ബാം​ഗളൂർ വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്ന് എത്തിയതിനാൽ കൊവിഡിന്റെ വകഭേദമാണോയെന്ന് സംശയിക്കുന്നുണ്ട്. കൂടുതൽ പരിശോധന നടത്തിയാലെ ഇത് വ്യക്തമാകൂ. താരം ഇപ്പോൾ ബാം​ഗളൂരുവിലാണ്. 

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട്‍പ്രിന്റ്സ് ഓണ്‍ ദ വാട്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനിൽ എത്തിയത്. നടി നിമിഷ സജയനും ലെനക്കൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാനസർവീസുകൾ നിർത്തിയതോടെ ഇരുവരും ബ്രിട്ടനിൽ കുടങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിംഗ് വിമാനത്തിനായാണ് ലെന ബാം​ഗളൂരില്‍ ഇറങ്ങിയത്. 

അവിടെവെച്ച് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസ്റ്റീവായതോടെ ഇപ്പോള്‍ ബെംഗ്ലൂരു മെഡിക്കല്‍ കോളജ് ആൻഡ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററിലെ ഐസലേഷനിലാണ്. കൊവിഡ് പുതിയ വകഭേദമാണോയെന്ന് അറിയാൻ കൂടുതല്‍ പരിശോധന നടത്തണം. പൂണെയിലെ വൈറോറളി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ