ചലച്ചിത്രം

'ഇടയ്ക്കൊക്കെ ഭാര്യമാർക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛൻമാരുടെ മക്കളും കാണണം', കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ജിയോ ബേബി സംവിധാനം ചെയ്ത ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. അടുക്കളയിൽ ഒതുങ്ങിപ്പോകുന്ന സ്ത്രീകളെക്കുറിച്ചും അവർ കടന്നു പോകുന്ന ജീവിതവുമാണ് ചർച്ചയാവുന്നത്. നിമിഷയും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായിക ശ്രുതി ശാരണ്യം. ഫെസ്റ്റിവലുകളിൽ മാത്രമല്ല, അടുക്കളകളിൽ കൂടിയാണ് ഈ ചിത്രം പ്രദർശിപ്പിക്കേണ്ടത് എന്നാണ് ശ്രുതി പറയുന്നത്.

ശ്രുതിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
 Jeo Baby.. Love you for giving us "the great Indian kitchen". നല്ല തന്തമാരും പുത്രന്മാരും തള്ളമാരും അവരുടെ കുടുംബത്തിൽ പിറന്ന പെൺപിള്ളേരും ഒക്കെ കുടുംബസമേതം ഈ സിനിമ കാണണം. കണ്ടാൽ മാത്രം പോരാ.. ഇതൊന്നും നിങ്ങളല്ല എന്ന് കണ്ണാടി നോക്കി ഒരു പത്ത് വട്ടമെങ്കിലും പറയണം.  കുറ്റബോധത്തിൻ്റെ ആവശ്യമേയില്ല. കാരണം ഇതൊന്നും നിങ്ങളല്ലല്ലോ.. "കഴിഞ്ഞ ജീവിതം ഒരു റിഹേഴ്സൽ ആയിരുന്നു" എന്നും പറഞ്ഞ് സുരാജ് (നിമിഷ, സുരാജ് ഇവരുടെ ഒന്നും കഥാപാത്രങ്ങൾക്ക് പേര് പോലും ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിലും പേരെന്തിന്.. അത്തരത്തിൽ ഉള്ള കഥാപാത്രങ്ങളുമായി നമുക്കാർക്കും ഒരു വിദൂര സാദൃശ്യവും ഇല്ലല്ലോ)  തിണ്ണയിൽ വച്ച് പോവുന്ന ചായക്കപ്പുണ്ടല്ലോ, അത് ഞാനും നീയും നിൻ്റെ തന്തയും നമ്മുടെ തന്തമാരും അവരുടെ ഭാര്യമാരും അവരുടെ മക്കളും ആങ്ങളമാരും പെങ്ങന്മാരും ഒന്നും ഒരുകാലത്തും ഇതിനപ്പുറം പോവില്ലെന്ന മുറവിളിയാണ്.. ഇടയ്ക്കൊക്കെ ഭാര്യമാർക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛൻമാരുടെ മക്കളും കാണണം ഈ പടം..  The film is a tight slap on patriarchy.. ഈ ചിത്രത്തിന് ജീവൻ നൽകിയ എല്ലാ സുഹൃത്തുക്കൾ ക്കും പരിചയമില്ലാത്ത മുഖങ്ങൾക്കും അഭിവാദ്യങ്ങൾ. ഈ പടം പ്രദർശിപ്പച്ചിരിക്കേണ്ടത് ഫെസ്റ്റിവലുകളിൽ മാത്രമല്ല... അടുക്കളകളിൽ കൂടിയാണ്. പക്ഷേ, ഒന്ന് പറയാം.. ഇനി ഇത് കണ്ടത് കൊണ്ടൊന്നും നമ്മൾ നന്നാവൂല്ലപ്പാ.. അതിന് ഇതൊന്നും നമ്മൾ അല്ലല്ലോ..  My love to Salu K Thomas  , Nimisha, Suraj ettan, Sulekha Kapadan Renuka Arun  .. all of you who supported this effort wholeheartedly..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര