ചലച്ചിത്രം

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, ട്രോള്‍ പങ്കുവച്ചതിന് നടിക്കെതിരെ ബിജെപി നേതാവ്; പരാതി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗാളി നടിക്കെതിരെ പരാതിയുമായി മുതിര്‍ന്ന ബിജെപി നേതാവ് തഥാഗത റോയ്. നടി സയോനി ഗോഷിനെതിരെയാണ് മുന്‍ മേഘാലയ ഗവര്‍ണര്‍ ആയിരുന്ന തഥാഗത പരാതി നല്‍കിയത്. നടി പങ്കുവച്ച ട്രോളില്‍ ഹിന്ദുക്കളെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പൊലീസിനെ സമീപിച്ചത്. 

ഐപിസി സെക്ഷന്‍ 295എ പ്രകാരമുള്ള കുറ്റമാണ് നടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഒരുങ്ങൂ എന്ന മുന്നറിയിപ്പുമായി തഥാഗത ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ട്രോള്‍ 2015 ഫെബ്രുവരില്‍ സംഭവിച്ചതാണെന്നും താനല്ല അത് പോസ്റ്റ് ചെയ്തതെന്നുമാണ് നടിയുടെ വിശദീകരണം. മറ്റാരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണ് ഇത്തരത്തിലൊരു ട്വീറ്റ് പ്രത്യക്ഷപ്പെടാന്‍ കാരണമെന്നും നടി പറഞ്ഞു. 

ട്വീറ്ററില്‍ ദീര്‍ഘമായ കുറിപ്പിലൂടെയാണ് സയോനി വിഷയത്തില്‍ പ്രതികരിച്ചത്. 2010ല്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയ താന്‍ പിന്നീട് ഈ അക്കൗണ്ട് ഉപയോഗിക്കാതെയായെന്നും ഇതിനിടയില്‍ മറ്റാരോ പേജ് ഹാക്ക് ചെയ്യുകയും തുടര്‍ന്ന് ഉപയോഗിക്കുകയുമായിരുന്നെന്ന് സയാനി പറഞ്ഞു. ഹാക്ക് ചെയ്ത വിവരം താന്‍ മനസിലാക്കിയത് വൈകിയാണെന്നും 2017ലാണ് അക്കൗണ്ട് തിരിച്ചുപിടിച്ചതെന്നും നടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി