ചലച്ചിത്രം

സീരിയൽ നടി അമൃത വർണൻ വിവാഹിതയായി; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സീരിയൽ നടി അമൃത വർണൻ  വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കുവെച്ചത്. 

ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി, പുനർജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴു രാത്രികൾ‍ തുടങ്ങി നിരവധി സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടെലിവിഷൻ രംഗത്തേക്കു വരുന്നത്. സീരിയലുകൾക്ക് പുറമെ പരസ്യങ്ങളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി.

അമൃത തന്നെയാണ് വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. സേവ് ദി ഡേറ്റ് ചിത്രങ്ങളും വിഡിയോയും താരം പങ്കുവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് അമൃത. മാവേലിക്കരയാണ് പ്രശാന്തിന്റെ സ്വദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര