ചലച്ചിത്രം

കമല്‍ഹാസന്റെ സര്‍ജറി വിജയകരം; പ്രാര്‍ത്ഥനകള്‍ക്ക് നന്ദിപറഞ്ഞ് മകള്‍ ശ്രുതി  

സമകാലിക മലയാളം ഡെസ്ക്

ടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി. കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ ചിലവഴിച്ച ശേഷമായിരിക്കും ഡിസ്ചാര്‍ജ്ജ്. 

പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദികുറിച്ചുകൊണ്ടാണ് കമലഹാസനുവേണ്ടി ശ്രുതി ആരോഗ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. അച്ഛന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നവരോടായാണ് സര്‍ജറി വിജയകരമായിരുന്നെന്ന സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്.കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം ആളുകളുമായി സംവധിക്കാന്‍ അദ്ദേഹം എത്തുമെന്നാണ് ശ്രുതി അറിയിച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമാണ് ഇന്ന് നടന്ന സര്‍ജറി.വളരെപ്പെട്ടെന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മടങ്ങിയെത്തുമെന്ന് വാക്ക് നല്‍കിയിട്ടാണ് കമലഹാസന്‍ ആശുപത്രിയിലേക്ക് തിരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'