ചലച്ചിത്രം

'അടിമുടി സമരം'; പാർവതിയുടെ വർത്തമാനം ടീസർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പാർവതി തിരുവോത്തിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാന'ത്തിന്‍റെ ടീസര്‍ പുറത്ത്. ഡൽഹിയിലെ ഒരു സര്‍വ്വകലാശാലയിൽ പഠിക്കാൻ എത്തുന്ന ഫൈസാ സൂഫിയ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയവും വിദ്യാർത്ഥി സമരങ്ങളുമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. 

ടീസറിൽ നിറഞ്ഞു നിൽക്കുന്നത് സമരങ്ങളാണ്. മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയായ ഫൈസാ സൂഫിയ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. 

ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം. ആര്യാടന്‍ ഷൗക്കത്തിന് നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ഡൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

വലിയ വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. സെൻസർബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് റിവൈസിംഗ് കമ്മറ്റി തീരുമാനം പുനപരിശോധിക്കുകയായിരുന്നു.  ഫെബ്രുവരി 19 ന് തിയറ്ററുകളില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത