ചലച്ചിത്രം

സുരേഷ് ​ഗോപിയുടെ ഒറ്റക്കൊമ്പനിലേക്ക് കുട്ടികളെ വേണം; കാസ്റ്റിങ് കോൾ

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപിയുടെ ബി​ഗ് ബജറ്റ് ചിത്രം ഒറ്റക്കൊമ്പനിലേക്ക് കുട്ടി അഭിനേതാക്കളെ ക്ഷണിക്കുന്നു. നാലു വയസു മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികളെയാണ് വേണ്ടത്. താരം തന്നെയാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ കാസ്റ്റിങ് കോൾ പങ്കുവെച്ചത്.

എട്ട് വയസുള്ള ഇരട്ട കുട്ടികളെയും 11-14 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും 4-5 വയസ് പ്രായമുള്ള ആണ്‍കുട്ടികുട്ടിയേയുമാണ് ചിത്രത്തിലേക്ക് വേണ്ടത്. താൽപ്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ട് ഫുൾ സൈസ് ഫോട്ടോയും സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയും സഹിതമാണ് അപേക്ഷിക്കേണ്ടത്. ottakkombancasting@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയക്കുകയോ 8089286220 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുകയോ വേണം.

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ്. വലിയ വിവാദങ്ങൾക്ക് ശേഷം ഒക്ടോബര്‍ 26നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്റെ കടുവയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് ആരോപണം ഉയർന്നതോടെയാണ് വിവാദമായത്. ചിത്രത്തിന്റെ പ്രധാന ഷെഡ്യൂള്‍ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ചിത്രത്തിനുവേണ്ടി ഒരു പെരുന്നാള്‍ രംഗം ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു അത്. പാലാ ജൂബിലി പെരുന്നാളിന്‍റെ ദൃശ്യങ്ങളാണ് അന്ന് ചിത്രീകരിച്ചത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍