ചലച്ചിത്രം

​'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്' ; റിപബ്ലിക് ദിനത്തിൽ പൃഥ്വിയുടെ ജന​ഗണമന പ്രമോ 

സമകാലിക മലയാളം ഡെസ്ക്

ഡിജോ ജോസ് ഒരുക്കുന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രവേഷങ്ങളിലെത്തുന്ന ജന​ഗണമന പ്രമോ പുറത്തുവിട്ടു. ഈ വർഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള പ്രമോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായ പൃഥ്വിയെ സുരാജ് ചോദ്യംചെയ്യുന്ന രം​ഗങ്ങളാണ് പ്രമോയിലുള്ളത്. 

പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്. രാജ്യദ്രോഹക്കുറ്റമാണെന്ന് പറയുമ്പോഴും ഊരിപ്പോരുമെന്ന് തറപ്പിച്ച് പറയുകയാണ് പൃഥ്വി കഥാപാത്രം. ​"ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്" എന്നാണ് മറുപടി. സിനിമയുടെ റിലീസ് തിയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

ഷരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്സ് ബിജോയ്. ക്വീൻ എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് ഡിജോ ജോസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു