ചലച്ചിത്രം

ഉറങ്ങാൻ കഴിയാത്ത മനുഷ്യരുടെ കഥ, രൂപേഷ് പീതാംബരന്റെ റഷ്യ വരുന്നു

സമകാലിക മലയാളം ഡെസ്ക്

റങ്ങാൻ കഴിയാത്ത ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന റഷ്യ റിലീസിന് ഒരുങ്ങുന്നു. രൂപേഷ് പീതാംബരനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രോണിക് ഇൻസോംനിയ ഡിസോർഡർ എന്ന ഭീകരമായ  രോഗാവസ്ഥയെ പ്രമേയമാക്കിയാണ് ചിത്രം. നിധിൻ തോമസ് കുരുശിങ്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദിവസങ്ങളോളം  ഉറങ്ങാൻ  കഴിയാതെ  കടുത്ത  മാനസിക ശാരീരിക  സമ്മർദ്ദം  അനുഭവിക്കുന്ന ഒരു കൂട്ടം  ആളുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഉറങ്ങാനാവാത്ത 15 ദിനങ്ങൾ എന്നാണ് ചിത്രത്തിന്റെ ടാ​ഗ്ലൈൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 

രൂപേഷ് പീതാംബരനൊപ്പം ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയിലുങ്ങല്‍ ഇസ്‍മയില്‍, പ്രമുഖ കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രമുഖ മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്‍മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത