ചലച്ചിത്രം

മാസ്റ്ററിനായി ആമസോൺ പ്രൈം മുടക്കിയത് കോടികൾ; അമ്പരപ്പിക്കുന്ന കണക്ക്

സമകാലിക മലയാളം ഡെസ്ക്

പ്രതിസന്ധികൾക്കിടയിലും സൂപ്പർതാരം വിജയിന്റെ ചിത്രം മാസ്റ്റർ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ജനുവരി 13ന് തിയറ്ററിൽ എത്തിയ ചിത്രം ഇതിനോടകം 220 കോടിയോളം നേടിക്കഴിഞ്ഞു. അതിനു പിന്നാലെ ആമസോൺ പ്രൈമിൽ എത്തിയിരിക്കുകയാണ് മാസ്റ്റർ. വിജയ് ചിത്രത്തിൻറെ സ്ട്രീമിങ് റൈറ്റിനായി ആമസോൺ മുടക്കിയ തുകയെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ. ഇപ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

51 കോടിയിൽ അധികം രൂപയ്ക്കാണ് ആമസോൺ മാസ്റ്ററിനെ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സിനായി തുടക്കത്തില്‍ 36 കോടിയാണ് ആമസോണ്‍ മുടക്കിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമിലെത്തിക്കാന്‍ 15.5 കോടി രൂപ കൂടി മുടക്കി. ആകെ മുടക്കിയത് 51.5 കോടി രൂപയാണ്. 

വിജയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം 130 കോടി ബജറ്റിലാണ് നിർമിച്ചത്.  തിയേറ്ററുകളില്‍ നിന്ന് മാത്രം 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധാനം. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. മാളവിക മോഹനന്‍ ആയിരുന്നു നായിക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി