ചലച്ചിത്രം

'ജീവൻ പണയപ്പെടുത്തി എന്ന് അക്ഷരാര്ത്ഥത്തിൽ പറയാം'; ഒരുഗ്രൻ ചിരിപ്പടമല്ല സാറാസെന്ന് ജൂഡ് ആന്റണി  

സമകാലിക മലയാളം ഡെസ്ക്

നാളെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന പുതിയ ചിത്രം സാറാസിനെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഒരുഗ്രൻ ചിരിപ്പടമല്ല സാറാസെന്നും വളരെ സൂക്ഷമതയോടെ ഒരു കാര്യം നർമത്തിൻറെ മേമ്പൊടി ചേർത്ത് പറയാനുള്ള എളിയ ശ്രമം മാത്രമാണെന്നുമാണ് ജൂഡിന്റെ വാക്കുകൾ. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേർ സിനിമ കാണുമെന്നതിന്റെ സന്തോഷവും ജൂഡ് പങ്കുവച്ചു. 

ജൂഡിന്റെ കുറിപ്പ്

ഇതിന് മുൻപ് ഇങ്ങനെ എഴുതിയത് 2014 February 7ന് ' ഓം ശാന്തി ഓശാന  ഇറങ്ങിയപ്പോഴും 2016 September 14ന്  ഒരു മുത്തശ്ശി ഗദ ഇറങ്ങിയപ്പോഴുമാണ്. ആദ്യ ചിത്രം ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് അഭിനന്ദനങ്ങൾ, പുരസ്കാരങ്ങൾ. രണ്ടാമത്തെ ചിത്രം അത്രയേറെ ഇല്ലെങ്കിൽ പോലും നല്ലൊരു കുടുംബ ചിത്രം തന്നെയാണെന്ന് ഇന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. രണ്ടു ചിത്രങ്ങളും തിയേറ്ററിൽ തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയിൽ സിനിമ കണ്ട് കണ്ണ് നിറഞ്ഞ ആ ദിനങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു. ലോകം മുഴുവൻ ഒരു മഹാമാരിയിൽ പകച്ച് നിൽക്കുമ്പോൾ എനിക്കും ഒരു കൂട്ടം സിനിമ പ്രവർത്തകർക്കും തൊഴിലും ഉപജീവനവും നല്കിയ സിനിമയാണ് സാറാസ്. നിർമാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോൺ പ്രൈമിൽ വേൾഡ് പ്രീമിയർ ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേർ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കിൽ പോലും, തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ആകുമെന്നതിൽ സംശയമില്ല. തിയേറ്ററുകൾ പൂരപ്പറമ്പാകുന്ന ഒരു സിനിമ ഉടനെ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. 
സാറാസ്, ട്രൈലറിൽ കണ്ട പോലെ തന്നെയാണ്. പക്ഷേ ഒരുഗ്രൻ ചിരിപ്പടമല്ല സാറാസ്. വളരെ സൂക്ഷമതയോടെ ഒരു കാര്യം നർമത്തിൻറെ മേമ്പൊടി ചേർത്ത് പറയാനുള്ള എളിയ ശ്രമം മാത്രം.  ഇതുവരെ കൂടെ നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.  നാളെ ഈ സമയത്ത് സാറാസിൻറെ വിധി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കും. അത് എന്തു തന്നെ ആയാലും, പൂർണ മനസോടെ ശരീരത്തോടെ ഞങ്ങൾ ചെയ്ത സിനിമയാണ് സാറാസ്. ജീവൻ പണയപ്പെടുത്തി എന്ന് അക്ഷരാര്ത്ഥത്തിൽ പറയാം. അതുകൊണ്ട് നിങ്ങളും അല്പം റിസ്ക് എടുക്കുന്നതിൽ തെറ്റില്ല. 
 ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടൺ ഞെക്കുക. 
കണ്ടിട്ട് ഇഷ്ടമായാൽ /ഇല്ലെങ്കിലും മെസേജ് അയക്കുക/വിളിക്കുക. 
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം 
ജൂഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'