ചലച്ചിത്രം

ഒരുപാട് സഹിച്ചു, ഒന്നിനും കൊള്ളാത്തവളാണ് തോന്നിപ്പിക്കാൻ പലരും ശ്രമിച്ചു: നടി മന്യയുടെ കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും അവയിൽ നിന്ന് കരകയറിയതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മന്യ. ജീവിതം അത്ര എളുപ്പമായിരുന്നില്ലെന്ന് പറഞ്ഞ മന്യ അച്ഛന്റെ വേർപാട് തളർത്തിയതിനെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചുമൊക്കെയാണ് പങ്കുവച്ചിരിക്കുന്നത്. അവസാന ശ്വാസം വരെ പൊരുതുമെന്ന ഉറപ്പിച്ചാണ് താൻ മുന്നോട്ടുനീങ്ങിയതെന്ന് പറയുന്ന നടി സ്വപ്നം ഒരുപാട് ദൂരെയാണെങ്കിലും പരിശ്രമിക്കണമെന്നാണ് ആരാധകർക്ക് നൽകുന്ന ഉപദേശം. 

സിനിമയിൽ സജീവമായിരുന്ന മന്യ പിന്നീട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും അമേരിക്കയിൽ ജോലി സമ്പാദിക്കുകയുമായിരുന്നു. ഇപ്പോൾ കുടുംബവുമൊത്ത് യുഎസ്സിലാണ് താരം. സിനിമയിലേക്ക് തിരിച്ചുവരവ് നടത്താനുള്ള ഒരുക്കങ്ങളിലാണ് നടിയിപ്പോൾ. 

മന്യയുടെ കുറിപ്പ് ഇങ്ങനെ

‘ജീവിതം എനിക്ക് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതൽ, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനിൽപ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. 
ഞാൻ ഒന്നിനും കൊള്ളാത്തവളാണ് തോന്നിപ്പിക്കാൻ പലരും ശ്രമിച്ചു
ഞാൻ ഒറ്റപ്പെട്ടത് പോലെ തോന്നി. 
ഒന്നും ചെയ്യാൻ പറ്റില്ലെന്ന് തോന്നി. 
ഒരുപാട് കരഞ്ഞു. 
പക്ഷേ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോകില്ല എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരുന്നു.
തോൽക്കാൻ ഭയമോ നാണമോ ഇല്ലാത്തവർക്കുള്ളതാണ് വിജയം. നിങ്ങളുടെ സ്വപ്നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കിൽ, പരിശ്രമിച്ചുകൊണ്ടേയിരിക്കുക. വിജയം എത്രത്തോളം അടുത്താണെന്ന് പറയാൻ കഴിയില്ല.‘ഒരിക്കലും പിന്മാറരുത്’ എന്നതാണ് എന്റെ മന്ത്രം. ഓരോ ദിവസവും എന്നെ ഞാൻ സ്വയം പഠിപ്പിക്കുന്നതും, എന്റെ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്’.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ