ചലച്ചിത്രം

കിയയുടെ കാർണിവൽ സ്വന്തമാക്കി ഷൈൻ ടോം ചാക്കോ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഷ്ട വാഹനം സ്വന്തമാക്കി മലയാളത്തിന്റെ യുവതാരം ഷൈൻ ടോം ചാക്കോ. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ എംപിവി കാർണിവലാണ് താരം വാങ്ങിയത്. വാഹനത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 

തൃശ്ശൂരിലെ കിയ ഡീലർഷിപ്പില്‍ നിന്നാണ് കറുത്ത നിറത്തിലുള്ള കാർണിവൽ ഷൈൻ വാങ്ങിയത്. താരത്തിന്റെ മാതാപിതാക്കളും വാഹനം വാങ്ങാനായി കൂടെ എത്തിയിരുന്നു.  24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് വാഹനത്തിൻറെ എക്‌സ്-ഷോറൂം വില. കാർണിവല്ലിന്റെ പ്രീമിയം 8 സീറ്റ് പതിപ്പാണ് ഷൈൻ സ്വന്തമാക്കിയത്. 

കിയയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് കാർണിവൽ. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ കിയ കാർണിവല്ലിനെ എത്തിക്കുന്നത്. പുറത്തിറങ്ങിയ നാൾ മുതൽ മികച്ച പ്രതികരണമാണ് കാർണിവല്ലിന് ലഭിക്കുന്നത്. ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ