ചലച്ചിത്രം

'ഹൈസ്‌കൂള്‍ റീയൂണിയന്‍ പോലെ', വിക്രത്തിന്റെ ആദ്യ ദിനത്തെക്കുറിച്ച് കമല്‍ ഹാസന്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മല്‍ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം വിക്രത്തിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. കമല്‍ ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ്ങിന് തുടക്കമായിരിക്കുകയാണ്. വിക്രത്തിന്റെ ആദ്യ ദിവസത്തെക്കുറിച്ചുള്ള കമല്‍ഹാസന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തുന്നത്. അണിയറപ്രവര്‍ത്തകരേയും സഹതാരങ്ങളേയും ലൊക്കേഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പോസ്റ്റ്. ആദ്യ ദിവസത്തെ ഷൂട്ടിങ് ലൊക്കേഷനിലെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കമല്‍ ഹാസനും വിജയ് സേതുപതിയും വിക്രം ലൊക്കേഷനില്‍ എത്തി. ഫഹദ് ഫാസില്‍ അടുത്ത ദിവസം ലൊക്കേഷനിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിക്രത്തിലെ ആദ്യ ദിനം. ഹൈസ്‌കൂള്‍ റീയൂണിയന്‍ പോലെയാണ് തോന്നിയത്. കഴിഞ്ഞ 50 വര്‍ഷത്തില്‍ സിനിമ ചിത്രീകരണത്തില്‍ പങ്കെടുക്കാതിരുന്ന ഏറ്റവും വലിയ ഇടവേളയാണ് ഇത്. നിരവധി സിനിമാപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷത്തോളമായി സിനിമയില്ലാതിരിക്കുന്നു. ആര്‍കെഎഫ്‌ഐയിലേക്ക് ജോലിയിലേക്ക് തിരിച്ചുവരുന്ന എല്ലാ സഖാക്കളേയും സ്വാഗതം ചെയ്യുന്നു, പ്രത്യേകിച്ച് ലോകേഷിനേയും അദ്ദേഹത്തിന്റെ ടീമിനേയും. കൂടാതെ എന്റെ കഴിവുറ്റ സഹോദരങ്ങളായ വിജയ് സേതുപതിയേയും ഫഹദ് ഫാസിലിനേയും. - കമല്‍ഹാസന്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ