ചലച്ചിത്രം

3000 രൂപയുടെ സാരിക്ക് 13,300 രൂപ അയച്ചു, പിന്നാലെ തട്ടിപ്പ്; ഓൺലൈൻ കച്ചവടകാർക്ക് മുന്നറിയിപ്പുമായി ആര്യ, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ൺലൈൻ ബിസിനസ് ചെയ്യുന്നവർക്ക് മുന്നറിയിപ്പായി താൻ നേരിട്ട ഒരു തട്ടിപ്പിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. 'അറോയ' എന്ന പേരിൽ ബൊട്ടീക്ക് നടത്തുന്ന ആര്യയ്ക്ക് 'കാഞ്ചീവരം' എന്ന പേരിൽ സാരികൾക്ക് മാത്രമായി ഒരു ഓൺലൈൻ സൈറ്റും ഉണ്ട്.  കാഞ്ചീവരത്തിന്റെ ബ്രാൻഡിൽ നടന്ന ഒരു ഓൺലൈൻ സെയിലിനോട് അനുബന്ധിച്ചാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഭാ​ഗ്യം കൊണ്ടാണ് താൻ വലയിൽ കുടുങ്ങാതിരുന്നതെന്നും സമാനമായി ബിസിനസ് ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും പറയുകയാണ് ആര്യ. 

“കഴിഞ്ഞ ദിവസം എനിക്ക് ഒഫീഷ്യൽ നമ്പറിലേക്ക് ഒരു മെസേജ് വന്നു. ഒരു സാരിയുടെ ഓർഡർ. 3000 രൂപയാണ് സാരിയുടെ വില. ഗുജറാത്തിലേക്കാണ് ഷിപ്പിംഗ് ചെയ്യേണ്ടത്. ഷിപ്പിംഗ് ചാർജായ 300 രൂപ കൂട്ടി 3300 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കസ്റ്റമർ ഗൂഗിൾ പേ ചെയ്യാം എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് പണം ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻഷോട്ടും അയച്ചു തന്നു. നോക്കിയപ്പോൾ അയച്ചിരിക്കുന്നത് 13,300 രൂപയാണ്. അവർക്ക് തുക തെറ്റി പോയത് ഞാൻ ശ്രദ്ധയിൽപെടുത്തുകയും 10,000 രൂപ തിരിച്ചയക്കാൻ ഒരുങ്ങുകയും ചെയ്തപ്പോഴാണ്, ഈ നമ്പറിലേക്ക് പണം ട്രാൻസ്ഫർ ചെയ്യരുത് എന്ന ഗൂഗിൾ പേയുടെ അലേർട്ട് വന്നത്. ആദ്യമായിട്ടാണ് ഗൂഗിൾ പേയിൽ എനിക്ക് ഇങ്ങനൊരു അലർട്ട് കിട്ടുന്നത്. സംഭവമെന്താണെന്ന് എന്റെ സഹോദരനോട് ചോദിച്ചു. പണം ട്രാൻസ്ഫർ ചെയ്യരുതെന്ന് അവൻ പറഞ്ഞു. ഈ സമയം പണം തിരിച്ചയക്കാൻ പറഞ്ഞ് കസ്റ്റമർ വാട്സ്ആപ്പിൽ നിരന്തരമായി മെസേജ് അയച്ചുകൊണ്ടിരുന്നു. ബാലൻസ് പരിശോധിച്ചപ്പോൾ അവർ അയച്ച പണം ബാങ്കിൽ എത്തിയിട്ടുമില്ല. അപ്പോഴാണ് സം​ഗതി മനസ്സിലായത് പണം അയക്കുകയല്ല മറിച്ച് തുക ടൈപ് ചെയ്ത് പണം ട്രാൻസ്ഫർ ചെയ്തെന്ന തരത്തിൽ മെസേജ് അയക്കുകയാണ് ചെയ്തത്. കാര്യം മനസ്സിലായപ്പോൾ ​ഗു​ഗിൾ പേ പ്രവർത്തിക്കുന്നില്ല അക്കൗണ്ട് നമ്പർ തരാൻ അവരോട് ആവശ്യപ്പെട്ടു. അപ്പേൾ ബാങ്ക് അക്കൗണ്ട് ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ അവർ അയച്ചതുപോലെ പണം തിരിച്ചയച്ചതായി ടൈപ്പ് ചെയ്ത് ഞാൻ ഒരു മെസേജ് തിരിച്ചയച്ചു. കാര്യം മനസ്സിലായെന്ന് പിടികിട്ടിയതോടെ അവർ സ്ഥലം കാലിയാക്കി", വിഡിയോയിൽ ആര്യ നടന്ന സംഭവം വിവരിച്ചു. 

ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നും തിടുക്കത്തിൽ പണം തിരിച്ചയച്ച് കുരുക്കിൽ വീഴരുതെന്നുമാണ് ആര്യയുടെ മുന്നറിയിപ്പ്. വിഡിയോ പങ്കുവച്ചതിന് പിന്നാലെ ഇത്തരം അനുഭവം നേരിടേണ്ടവന്ന ഒട്ടേറെ പേരാണ് തങ്ങളുടെ അനുഭവം ആര്യയുമായി പങ്കുവച്ചത്. ഇതേക്കുറിച്ചുള്ള വിവരങ്ങളും നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത