ചലച്ചിത്രം

പ്രിയങ്കയുടെ പിറന്നാള്‍ കേക്കിലെ മൂന്ന് താരങ്ങള്‍ ഇവരാണ്; ചിത്രങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ടി പ്രിയങ്ക ചോപ്രയുടെ 39-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലണ്ടനില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമായിരുന്നു പ്രിയങ്കയുടെ ആഘോഷം. 10ഓളം ചിത്രങ്ങളാണ് പിറന്നാള്‍ ആഘോഷത്തില്‍ നിന്നായി പ്രിയങ്ക ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

പ്രിയങ്കയുടെ പിറന്നാള്‍ കേക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വാനില ഫ്‌ളേവറിലേതെന്ന് തോന്നിക്കുന്ന കേക്ക് ലാവെന്‍ഡര്‍ നിറത്തിലെ റിബണ്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. പ്രിയങ്കയുടെ മൂന്ന് വളര്‍ത്തുനായ്ക്കളുടെ രൂപമാണ് കേക്കിന് മുകളിലായി ഒരുക്കിയത്. 

പിറന്നാള്‍ ദിനത്തില്‍ തന്നെ സ്‌നേഹവും കരുതലും കൊണ്ട് പൊതിഞ്ഞ എല്ലാവര്‍ക്കും നടി നന്ദി അറിയിച്ചു. ഒരുപാട് മനോഹരമായ സന്ദേശങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭിച്ചെന്നും നടി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍