ചലച്ചിത്രം

'ആളുകള്‍ക്ക് എന്താണ് വേണ്ടതെന്ന് ഇപ്പോഴും എനിക്കറിയില്ല, ഞാന്‍ എനിക്കു പറയാനുള്ളതു പറയുന്നു'

സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകര്‍ തന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഇപ്പോഴും അറിയില്ലെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. തനിക്കു പറയാനുള്ളതാണ് സിനിമകളിലൂടെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 
അഭിനേതാക്കളുടെ വലുപ്പച്ചെറുപ്പത്തില്‍ വിശ്വാസമില്ലെന്ന് പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം സാര്‍പട്ടെ പരമ്പരൈയുടെ പ്രമോഷന്റെ ഭാഗമായി ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് പാ രഞ്ജിത്തിന്റെ തുറന്നു പറച്ചില്‍. 

സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. സിനിമയിലൂടെ ഞാനെന്താണോ പറയാന്‍ ഉദ്ദേശിക്കുന്നത് അത് എന്റെ അഭിനേതാക്കളെക്കൊണ്ട് ചെയ്യിക്കാനാണ് പരമാവധി ശ്രമിക്കുക. ചിലസമയങ്ങളില്‍ എനിക്ക് പ്രേക്ഷകരുമായി ബന്ധപ്പെടാനിവില്ല, പക്ഷേ അഭിനേതാക്കളെ ഏറ്റവും മികച്ചരീതിയില്‍ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യിക്കാന്‍ പറ്റുന്നതെല്ലാം ഞാന്‍ ചെയ്യും. ചെറിയ അഭിനേതാക്കളിലും വലിയ അഭിനേതാക്കളിലും ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് എല്ലാ അഭിനേതാക്കളും ഒരുപോലെയാണ്. പ്രേക്ഷകര്‍ എന്റെ സിനിമകള്‍ സ്‌നേഹിക്കണമെന്നും ആസ്വദിക്കണമെന്നും ഞാന്‍ എപ്പോഴും അതിയായി ആഗ്രഹിക്കുന്നുണ്ട്- പാ രഞ്ജിത്ത് പറഞ്ഞു.  

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം രണ്ട് സിനിമ ചെയ്യാന്‍ അവസരം ലഭിച്ച സംവിധായകനാണ് പാ രഞ്ജിത്ത്. രജനീകാന്തിനെ നായകനാക്കി ചെയ്ത കബാലിയും കാലയും മികച്ച അഭിപ്രായമാണ് നേടിയത്. തന്റെ രാഷ്ട്രീയവും നിലപാടുകളുമെല്ലാം തന്റെ സിനിമയിലൂടെ സംസാരിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ആര്യയെ നായകനാക്കിക്കൊണ്ടുള്ള സാര്‍പട്ടാ പരമ്പരൈ കഴിഞ്ഞ ദിവസമാണ് ആമസോണിലൂടെ റിലീസ് ചെയ്തത്. തമിഴ്‌നാട്ടിലെ പഴയകാല ബോക്‌സിങ്ങിന്റെ കഥ പറയുന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു