ചലച്ചിത്രം

ടൊവിനോയുടെ മിന്നൽ മുരളിയുടെ ഷൂട്ടിങ് നാട്ടുകാർ തടഞ്ഞു, പൊലീസ് എത്തി നിർത്തിവയ്പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ നായകനായി എത്തുന്ന സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിങ് നാട്ടുകാർ ഇടപെട്ട് നിർത്തിവയ്പ്പിച്ചു. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഡി കാറ്റഗറിയിൽ ഉള്ള പഞ്ചായത്തിൽ ഷൂട്ടിങ് അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു  നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. 

എന്നാൽ ഷൂട്ടിങ്ങിന് കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമക്കാർ പറയുന്നു. പ്രദേശത്ത് സംഘർഷത്തെ തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് നിർത്തിവയ്പ്പിച്ചു. സിനിമ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസമാണ് സർക്കാർ അനുമതി നൽകിയത്. തുടർന്നാണ് മിന്നൽ മുരളിയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 

ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വോഷമിടുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു