ചലച്ചിത്രം

ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്‍മിയും ജോജുവും; ജഗമേ തന്തിരം ട്രെയിലര്‍ കാണാം 

സമകാലിക മലയാളം ഡെസ്ക്

നുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മലയാളി താരങ്ങളായ  ഐശ്വര്യ ലക്ഷ്‍മിയും ജോജുവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗാങ്‍സ്റ്റര്‍ കഥാപാത്രമായും നാട്ടിൻപുറത്തുകാരനായും ധനുഷിനെ ട്രെയിലറിൽ കാണാം. 

ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ. 

രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജഗമേ തന്തിരം. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം