ചലച്ചിത്രം

കമല്‍ഹാസന്റെ 'തലതൊട്ടപ്പന്‍' ജിഎന്‍ രംഗരാജന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രമുഖ സംവിധായകന്‍ ജിഎന്‍ രംഗരാജന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

രംഗരാജന്റെ മകനും സംവിധായകനുമായ ജിഎന്‍ആര്‍ കുമാരവേലനാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ന് രാവിലെ 8.45നായിരുന്നു അന്ത്യം.

കമല്‍ ഹാസനൊപ്പം ചെയ്ത ചിത്രങ്ങളാണ് രംഗരാജനെ ശ്രദ്ധേയനാക്കിയത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നു. കമലിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റുകളായ കല്യാണ രാമന്‍, മീണ്ടും കോകില, കടല്‍ മീന്‍ഗള്‍, എല്ലാം ഇമ്പമയം തുടങ്ങിയവ ഒരുക്കിയത് രംഗരാജനായിരുന്നു.

പ്രമുഖ സംവിധായകന്‍ ഭീംസിങിന്റെ ചിത്രങ്ങളാണ് രംഗരാജനെ സിനിമാ രംഗത്തേക്ക് എത്തിച്ചത്. പിന്നീട് സംവിധായകന്‍ എസ്പി രാമമുത്തുവിന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ഡിസംബറില്‍ രംഗരാജന്റെ 90ാം ജന്മദിനം ആഘോഷം പൂര്‍വം നടത്തിയിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നും ജീവിതത്തില്‍ ഉടനീളം അച്ചടക്കം പൂലര്‍ത്തണമെന്നും അച്ഛന്‍ സ്ഥിരമായി പറയുമായിരുന്നെന്ന് മകന്‍ കുമാരവേലന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി