ചലച്ചിത്രം

മമ്മൂട്ടിയെ വിമർശിക്കുന്നവർ ഇതും അറിയണം, ലക്ഷദ്വീപിനായി താരം ചെയ്ത കാര്യങ്ങൾ; വൈറലായി കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ക്ഷദ്വീപ് വിഷയം വലിയ ചർച്ചയാവുകയാണ്. മലയാള സിനിമയിലെ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തി. എന്നാൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിശബ്ദത വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ പിആർഒയും മമ്മൂട്ടി ഫാൻസ്‌ ആൻഡ്‌ വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനുമായ റോബർട്ട് കുര്യാക്കോസ്. ലക്ഷദ്വീപിൽ മമ്മൂട്ടി ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചാണ് പോസ്റ്റ്. പതിനഞ്ചു വർഷം മുൻപാണ് മമ്മൂട്ടി ലക്ഷദ്വീപിലേക്ക് ഒരു മെഡിക്കൽ സംഘത്തെ അയച്ചു. ഇതിലൂടെ മൂന്നൂറോളം പേരാണ് കാഴ്ചയുടെ ലോകത്തേക്ക് മടക്കിക്കൊണ്ടുവന്നത്. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കൽ സംഘത്തെ മമ്മൂട്ടി ലക്ഷദ്വീപിലേക്ക് അയച്ചെന്നും പോസ്റ്റിലുണ്ട്. 

റോബർട്ടിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ചു വർഷം മുൻപ് ആണ് മമ്മൂക്ക ഒരു മെഡിക്കൽ സംഘത്തെ ആദ്യമായി ലക്ഷദ്വീപിൽ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതി യുടെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നുമായി ചേർന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതി യുടെ ഭാഗമായാണ് ആ സംഘം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. കാഴ്ച്ച പദ്ധതി കേരളത്തിൽ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്കയുടെ പ്രത്യേക താല്പര്യം മുൻ നിർത്തിയാണ് പദ്ധതി അങ്ങോട്ടും വ്യാപിപ്പിച്ചത്. 

അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ എത്ര ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോൾ ആണ് ഞങ്ങൾക്ക് ശരിക്കും മനസ്സിലായത്. നാളത് വരെ അങ്ങനെ ഒരു മെഡിക്കൽ സംഘം അതിനു മുൻപ് അവിടെ എത്തിയിട്ടില്ലായിരുന്നു. ആ പതിനഞ്ചു അംഗ സംഘം ഒരാഴ്ച അവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ചു, മൂന്നൂറോളം പേരെ അവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി കാഴ്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ട് വന്നു.

ക്യാമ്പുകളുടെ ഓരോ ദിവസവും അദ്ദേഹം നേരിട്ട് വിളിച്ചു അവിടുത്തെ പുരോഗതി വിലയിരുത്തിയിരുന്നു എന്നത് തന്നെ ആയിരുന്നു ആ മെഡിക്കൽ സംഘത്തിന്റെ ഏറ്റവും വലിയ ആവേശം. ഈ ക്യാമ്പാകട്ടെ അന്നത്തെ ദ്വീപ് അഡ്മിനിസ്ട്രെറ്റാരെയും മെഡിക്കൽ ഡയറക്ട്ടറെയും ( ഡോ ഹംസക്കോയ ) മമ്മൂക്ക നേരിട്ട് വിളിച്ചു ഓർഗനയ്‌സ് ചെയ്യുകയായിരുന്നു. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കൽ സംഘത്തെ അദ്ദേഹം അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്നേഹം വെളിവാക്കി കാണിച്ചു തരുകയായിരുന്നു. 

ദ്വീപിൽ ക്യാമ്പിൽ ടെലി മെഡിസിൻ പരിചയപെടുത്താനും അന്ന് അദ്ദേഹത്തിന്റെ സംഘത്തിന് കഴിഞ്ഞു. പിന്നീട് അമൃത ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ അവിടെ എത്തി.. ഒരുപാട് സിനിമകൾ ഷൂട്ട്‌ ചെയ്തു.. ദ്വീപിനെ കൂടുതൽ ആളുകൾ അറിഞ്ഞു.. സന്തോഷം. ഈ പദ്ധതി കളുടെ വിജയത്തിന് അദ്ദേഹത്തിന് ഒപ്പം നിന്ന അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി മാനേജ്‌മെന്റ്, ഡോ ടോണി ഫെർണണ്ടസ്, ഡോ തോമസ് ചെറിയാൻ, ഡോ രാധ രമണൻ,അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റർ മേരി സെബാസ്റ്റ്യൻ, നൂറുദ്ധീൻ എം എം, ജിബിൻ പൗലോസ്, മമ്മൂക്കയുടെ മാനേജർ ജോർജ് സെബാസ്റ്റ്യൻ, മമ്മൂട്ടി ടൈംസ് റഫീഖ്( Little Flower Hospital Angamaly Noorudheenmm Melethadammoideen Jibin Paulose George Usha Radha Ramanan mari Sebastian Rafeeq Hadiq )എന്നിവരെ നന്ദിയോടെ ഓർക്കുന്നു.

കാൻസർ ചികൽസക്കും ബോധവൽക്കരണത്തിനുമായി ഒരു പെർമെനന്റ് ടെലി മെഡിസിൻ സിസ്റ്റം അവിടെ സ്ഥാപിക്കാൻ മമ്മൂക്ക കെയർ ആൻഡ് ഷെയറിന് നിർദേശം കൊടുത്തിട്ട് സത്യത്തിൽ ഒന്നര വർഷമായി. കോവിഡ് ആണ് ഇടക്ക് വില്ലനായത്. ഈ പതിനഞ്ചാം വർഷത്തിൽ അദ്ദേഹത്തിന്റെ ആ നിർദ്ദേശവും നടപ്പിൽ വരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കെയർ ആൻഡ് ഷെയർ ഏതു പദ്ധതി ആരംഭിക്കുമ്പോഴും ദ്വീപ് നിവാസികൾക്കും ഗുണഫലം ഉറപ്പ് വരുത്താറുള്ളതാണ്. ഈ ടെലിമെഡിസിൻആട്ടെ അവർക്ക് വേണ്ടി മാത്രം ആണ് വിഭാവനം ചെയ്യുന്നത്, കാരണം അവർക്ക് കേരളത്തിൽ വന്നു പോകാനുള്ള ബുദ്ധിമുട്ട് തന്നെ. എറണാകുളത്തെ ഏറ്റവും പ്രമുഖരായ ആശുപത്രി അധികൃതർ അതിനുള്ള രൂപരേഖ അദ്ദേഹത്തിന് കൈ മാറാനുള്ള ഒരുക്കത്തിലുമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു