ചലച്ചിത്രം

'സോനത്തിനു വേണ്ടി വഴക്കിനുപോയി, ഇടികൊണ്ട് കണ്ണിനു ചുറ്റും കറുത്തു, സസ്പെൻഷനും കിട്ടി'; അർജുൻ കപൂർ

സമകാലിക മലയാളം ഡെസ്ക്

ടി സോനം കപൂറിനു വേണ്ടി ഇടി വാങ്ങിയ അനുഭവം തുറന്നു പറഞ്ഞ് നടൻ അർജുൻ കപൂർ. അർജുൻ അച്ഛന്റെ സഹോദരൻ അനിൽ കപൂറിന്റെ മകളാണ് സോനം. അതിനാൽ തന്റെ സഹോദരിയെപ്പോലെയാണ് സോനത്തെ കാണുന്നത്. സ്കൂൾ കാലത്ത് സോനത്തെ മോശം സംസാരിച്ച പയ്യനോടാണ് താരം വഴക്കിനു പോയത്. ബോക്സിങ് ചാമ്പ്യനായിരുന്ന ആ പയ്യൻ അർജുനെ കണ്ണിന് ഇടിക്കുകയായിരുന്നു. തീർന്നില്ല സ്കൂളിൽ നിന്ന് സസ്പെൻഷനും കിട്ടി. 

ഞാനും സോനവും ഒരു സ്‌കൂളിലാണ് പഠിച്ചത്. ഞാന്‍ നന്നായി  തടിച്ച ഒരു കുട്ടിയായിരുന്നു. എനിക്ക്  ആ സമയത്ത് ബാസ്‌കറ്റ് ബോളിനോട് കടുത്ത ഭ്രമം ഉണ്ടായിരുന്നു. സോനവും ബാസ്‌കറ്റ് ബോള്‍ കളിക്കുമായിരുന്നു. ഒരിക്കല്‍ സോനം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ വന്ന് ബോള്‍  തട്ടിപ്പറിച്ചു. ഇനി അവരുടെ സമയമാണെന്നും സോനം പുറത്ത് പോകണമെന്നും പറഞ്ഞു. കരഞ്ഞുകൊണ്ട് സോനം എനിക്കരികില്‍ വന്നു. ഒരു പയ്യന്‍ മോശമായി പെരുമാറിയെന്ന് എന്നോട് പറഞ്ഞു. എനിക്കത് കേട്ടപ്പോള്‍ ദേഷ്യം വന്നു. ആരാണവന്‍ എന്ന് ചോദിച്ച് ഞാന്‍ അയാള്‍ക്കരികിലേക്ക് നടന്നു ചെന്നു. അയാള്‍ എന്നെ മോശം വാക്കുകള്‍ വിളിക്കാന്‍ തുടങ്ങി. പിന്നീട് വഴക്ക് കയ്യാങ്കളിയിലെത്തി. അങ്ങോട്ടും ഇങ്ങോട്ടും അടിക്കുകയും ഇടിക്കുകയും ചെയ്തു. അയാളുടെ ഇടിയേറ്റ് എന്റെ കണ്ണിന് ചുറ്റും കറുത്ത നിറമായി. വഴക്കിനൊടുവില്‍ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഷനും ലഭിച്ചു. - അർജുൻ പറഞ്ഞു,

സ്കൂളിൽ നിന്ന് തിരിച്ചു വരുന്നതുവരെ സോനം മാപ്പ് പറയുകയായിരുന്നു. പിന്നീടൊരിക്കൽ സോനത്തിനോട് സ്വയം സംരക്ഷിക്കണമെന്നും തന്നോട് പരാതി പറയരുതെന്നും പറഞ്ഞെന്നും അർജുൻ വ്യക്തമാക്കി. ഇപ്പോഴും ഇരുവരും തമ്മിൽ അടുത്ത ബന്ധമാണ്. നിര്‍മാതാവായ ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം