ചലച്ചിത്രം

എന്റെ രണ്ടു സിനിമകളിലെ സിനിമാ പ്രവർത്തകർക്കും സൗജന്യ വാക്സിനേഷൻ; കുറിപ്പുമായി ബാദുഷ

സമകാലിക മലയാളം ഡെസ്ക്

സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സിനാമാ പ്രവർത്തകർക്ക് സഹായവുമായി ഫെഫ്ക ഉൾപ്പടെയുള്ള സിനാമാ സംഘടനകൾ രം​ഗത്തെത്തുകയാണ്. ഇപ്പോൾ തന്റെ സിനിമകളിലെ സൗജന്യ വാക്സിൻ നൽകാൻ ഒരുങ്ങുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ബർമൂഡ, പടി എന്നീ സിനിമകളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് വാക്സിൻ നൽകുക. ബാദുഷയും നിർമാതാക്കളും ചേർന്നാകും വാക്സിനേഷൻ ലഭ്യമാക്കുക. എല്ലാവരും വാക്സിനേഷന്‍ എടുത്താൽ ആരോഗ്യകാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തിയാൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന  നൽകാനുമാകുമെന്നും അദ്ദേഹം കുറിക്കുന്നു. 

ബാദുഷയുടെ കുറിപ്പ് വായിക്കാം

സുപ്രധാന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. ഈ കാലവും കടന്നുപോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമാ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എന്‍റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതിൽ ഞാൻ ബദ്ധശ്രദ്ധനാണ്. എല്ലാവരും വാക്സിനേഷന്‍ എടുത്താൽ ആരോഗ്യകാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തിയാൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന  നൽകാനുമാകും.

ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവിൽ പാതിവഴിയിൽ നിലച്ചത്. ഞാൻ കൂടി നിർമാണ പങ്കാളിയായിട്ടുള്ള, 24 ഫ്രെയിംസിന്‍റെ ബാനറിൽ നിർമിച്ച് ശ്രീ ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ബർമുഡയും ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ നിർമിച്ച് കമൽ കെ എം സംവിധാനം നിർവഹിക്കുന്ന, ഞാൻ പ്രൊഡക്ഷൻ കൺട്രോളറാകുന്ന പട എന്ന സിനിമയും. ഈ രണ്ടു ചിത്രങ്ങളുടെയും തുടർ ചിത്രീകരണത്തിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഞാനും നിർമാതാക്കളും ചേർന്ന്  സൗജന്യമായി വാക്സിനേഷൻ നൽകും. ഇനിയങ്ങോട്ട് ഞാൻ പ്രവർത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്, എന്ന് നിങ്ങളുടെ ബാദുഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'