ചലച്ചിത്രം

'മനസമാധാനം വേണമെങ്കിൽ ഇത്തരം കീടങ്ങളെ ഇല്ലാതാക്കണം'; പൊലീസിൽ പരാതി നൽകി സാധിക

സമകാലിക മലയാളം ഡെസ്ക്

സൈബർ ആക്രമണത്തിനെതിരെ പൊലീസില്‌‍ പരാതി നൽകി നടി സാധിക വേണു​ഗോപാൽ. എറണാകുളം സൈബർ സെൽ പൊലീസിനാണ് താരം പരാതി നൽകിയത്. ആഴ്ചകളായി തന്നെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ആൾക്കെതിരെയാണ് താരത്തിന്റെ പരാതി. സൈബർ ആക്രമണത്തിനെതിരെ ശബ്ദം ഉയർത്തണം എന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് പരാതിയുടെ സ്ക്രീൻ ഷോട്ട് താരം ആരാധകർക്കായി പങ്കുവെച്ചത്. സമൂഹം എന്തു വിചാരിക്കും എന്നു കരുതി മിണ്ടാതിരിക്കാനാവില്ലെന്നും ഇത്തരം കീടങ്ങളെ ഇല്ലാതാക്കണമെന്നും സാധിക കുറിച്ചു. ഉപയോ​ഗിക്കുന്ന വസ്ത്രമാണ് പ്രശ്നം എന്നു പറയുന്നവന്റെ ചിന്തയാണ് പ്രശ്നമെന്നും ഇതാണ് ഇത്തരക്കാർക്ക് പ്രചോദനമെന്നും താരം പറഞ്ഞു. 

സാധിക വേണു​ഗോപാലിന്റെ കുറിപ്പ് വായിക്കാം

പെൺകുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാൻ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കിൽ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ... പ്രതികരിക്കുക 

നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം .ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്..

പൊരുതുക സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്പനിയുടെ മുന്നിൽ അഭിമാനം പണയം വെക്കാത്ത ധീര വനിതകൾ വണിരുന്ന ഭാരതത്തിന്റെ മണ്ണിൽ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കിൽ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവർക്കു ചുക്കാൻ പിടിച്ചു സ്തുതി ഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളൻമാരെയും (ആണും പെണ്ണും പെടും )ആണ്.

ഇനിവരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ചു മുന്നേറാം പ്രതികരിക്കാം നമുക്കായ് ഒരു നല്ല നാളെക്കായ് 

വിമർശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം.സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകൾ ആണ് അവർക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗീക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവൻ ലോക്കഡോൺ ആസ്വദിക്കാം 
പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകൾ അല്ല, സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല അതിനു കാരണക്കാർ ആരാണോ അവരാണ് 
ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയർത്തുക   
(ഇത് പെണ്ണിന്റെ മാത്രം പ്രശ്നം അല്ല പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരെ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകൾ പലരും തിരിച്ചറിയുന്നതിനും മാനസിക സങ്കർഷം കുറക്കുന്നതിനും പരിഹാരം ആകും )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ