ചലച്ചിത്രം

ബോളിവുഡ് ചിത്രത്തിൽ നായകനാവാൻ ശ്രീശാന്ത്; വരുന്നത് സിബിഐ ഉദ്യോ​ഗസ്ഥനായി

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ നായകനാക്കി ബോളിവുഡ് ചിത്രം വരുന്നു. ആർ രാധാകൃഷ്ണൻ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രത്തിന് പട്ടാ എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷനും സം​ഗീതത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. 

സിബിഎസ്ഇ ഉദ്യോ​ഗസ്ഥനായാണ് ശ്രീശാന്ത് വേഷമിടുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍, താരം അഭിനയിച്ച് കാണിച്ച രീതി ഇഷ്ടപ്പെട്ടു. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്നും ആർ രാധാകൃഷ്ണൻ പറഞ്ഞു. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. ഹിന്ദി, മലയാളം, കന്നട ഭാഷകളിൽ നാലു ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി