ചലച്ചിത്രം

ഇന്ദിര ഗാന്ധിയാകാൻ കങ്കണ, 'എമർജൻസി' തന്നേക്കാൾ നന്നായി ആർക്കും സംവിധാനം ചെയ്യാൻ കഴിയില്ലെന്നും താരം 

സമകാലിക മലയാളം ഡെസ്ക്

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന 'എമർജൻസി' സ്വയം സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ചിത്രത്തിൽ നായികയാകാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്ന താരം തന്നേക്കാൾ മികച്ചതായി മറ്റാർക്കും ഈ സിനിമ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞാണ് വീണ്ടും സംവിധായിക ആകാനുള്ള തീരുമാനം അറിയിച്ചത്. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം സോഷ്യൽമീഡിയ ആപ്പായ കൂവിലൂടെ കങ്കണ അറിയിച്ചത്. ‌

"വീണ്ടും ഡയറക്ടറുടെ തൊപ്പി അണിയുന്നതിൽ സന്തോഷം. എമർജൻസിയുടെ ഭാ​ഗമായി ഒരു വർഷത്തോളം പ്രവർത്തിച്ചപ്പോൾ എന്നെക്കാൾ നന്നായി ഈ സിനിമ മറ്റാർക്കും സംവിധാനം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി", കങ്കണ കുറിച്ചു. ഇതുമൂലം അഭിനയിക്കാമെന്ന് അറിയിച്ചിരുന്ന പല സിനിമകളും വേണ്ടെന്നുവയ്‌ക്കേണ്ടിവരുമെങ്കിലും ഈ സിനിമ ചെയ്യാൻ താൻ നിശ്ചയിച്ചുകഴിഞ്ഞെന്ന് കങ്കണ കുറിച്ചു. സിനിമ ചെയ്യാൻ താൻ വളരെയധികം ആവേശത്തിലാണെന്നും കങ്കണ പറഞ്ഞു.

പിങ്ക്, കഹാനി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ റിതേഷ് ഷാ ആണ് ചിത്രത്തിന് രചനയൊരുക്കുന്നത്. കങ്കണ നായികയായ ധാക്കാദിന്റെ തിരക്കഥയും റിതേഷ് ആയിരുന്നു. നേരത്തേ മണികർണിക എന്ന ചിത്രം കങ്കണ സംവിധാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം