ചലച്ചിത്രം

'കോവിഡ് പോസിറ്റീവായി നാലാം ദിവസം ചേച്ചി മരിച്ചു, 21 ദിവസം ആശുപത്രിയിൽ കിടന്ന് അച്ഛനും പോയി'

സമകാലിക മലയാളം ഡെസ്ക്


സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൗഭാര്യ വെങ്കിടേഷും നടൻ അർജുൻ സോമശേഖറും. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വീട്ടിൽ അപ്രതീക്ഷിതമായുണ്ടായ രണ്ട് മരണങ്ങളെക്കുറിച്ച് ഇവർ വ്യക്തമാക്കിയയത്. അർജുൻ അച്ഛൻ സോമശേഖരൻ നായരും സഹോദരന്റെ ഭാര്യ സീനയുമാണ് മരിച്ചത്. കോവിഡാണ് അർജുനും കുടുംബത്തിനും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തിയത്. 

ലക്ഷണമില്ലാതെ വന്ന കോവിഡാണ് ചേച്ചിയുടെ ജീവനെടുത്തത് എന്നാണ് അർജുൻ പറയുന്നത്. കോവിഡ് പോസിറ്റീവായി നാലാം ദിവസം ചേച്ചിയെ നഷ്ടപ്പെട്ടെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞത്. ചേച്ചിക്ക് ആദ്യം ചെറിയൊരു പനി വന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മണവും രുചിയുമൊക്കെ ഉണ്ടായിരുന്നു. ടെസ്റ്റ് ചെയ്തപ്പോൾ അമ്മയ്ക്കും ചേച്ചിക്കും പോസിറ്റീവ്. പിന്നീട് ചേട്ടന്റെ മോനും പോസിറ്റീവ് ആയി. അതിനുശേഷം ചേച്ചിക്ക് ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇത് അറിഞ്ഞതിന്റെ ടെൻഷൻ ആകും എന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. രണ്ടാം ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി. നാലാം ദിവസം ചേച്ചി മരിച്ചു. - അർജുൻ പറഞ്ഞു. 

അതിനു പിന്നാലെയാണ് അച്ഛനും കോവിഡ് സ്ഥിരീകരിക്കുന്നത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അച്ഛനും മരിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. ചേട്ടനും അച്ഛനും പോസിറ്റീവ് ആയി. ഇനിയും റിസ്ക് എടുക്കാൻ പറ്റില്ലെന്ന് തീരുമാനിച്ചു. പപ്പയെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. പപ്പ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസിൽ നടന്നാണ് കയറിയത്. ആശുപത്രിയിൽ എത്തിയപ്പോൾ പപ്പയെ കോവിഡ് വെന്റിലേറ്ററിലേക്ക് മാറ്റി. 21 ദിവസം ആശുപത്രിയിൽ കിടന്ന്, ഈ മാസം 15ന് പപ്പയും പോയി. - അർജുൻ പറഞ്ഞു. 

കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടായ രണ്ടു മരണങ്ങളിൽ തകർന്നിരിക്കുകയാണ് അർജുനും സൗഭാ​ഗ്യയും കുടുംബവും. ദിവസങ്ങൾക്ക് മുൻപ് ഒരു കുടുംബചിത്രത്തിനൊപ്പമാണ് മരണവാർത്ത പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി