ചലച്ചിത്രം

മമ്മൂട്ടി ചിത്രം 'വൺ' റിമേക്ക്: അവകാശം സ്വന്തമാക്കി ബോണി കപൂർ 

സമകാലിക മലയാളം ഡെസ്ക്

ന്തോഷ് വിശ്വനാഥ് ഒരുക്കിയ മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ. ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിൽ സിനിമ റിമേക്ക് ചെയ്യാനുള്ള അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് സ്വന്തമാക്കിയിരിക്കുന്നത്. 

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തിയ വൺ ബോബി–സഞ്ജയ് ടീമിന്റെ തിരക്കഥയാണ്. നിമിഷ വിജയൻ. മുരളി ഗോപി, മാമൂക്കോയ, സുദേവ് നായർ, ഇഷാനി കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. 

അന്ന ബെൻ കേന്ദ്രകഥാപാത്രമായ മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഹെലൻ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. മകളും നടിയുമായ ജാൻവി കപൂറിനെ നായികയാക്കി ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുകയാണ് അദ്ദേഹം. അജിത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം വാലിമൈയുടെ തിരക്കുകളിലാണ് ബോണി ഇപ്പോൾ. ബോളിവുഡ് ചിത്രം ആർട്ടിക്കിൾ 15–ന്റെ റീമേക്ക് ആയ ഉദയനിധി സ്റ്റാലിൻ നായകനാകുന്ന മറ്റൊരു ചിത്രവും അദ്ദേഹം തമിഴിൽ നിർമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ