ചലച്ചിത്രം

ദൃശ്യത്തെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? ഇന്ന് വൈകിട്ട് ഉത്തരവുമായി മോഹൻലാലും ജീത്തു ജോസഫും എത്തും

സമകാലിക മലയാളം ഡെസ്ക്


മോഹൻലാലും ജിത്തു ജോസഫും ഒന്നിച്ച ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. അതിനൊപ്പം ചിത്രത്തെക്കുറിച്ച് ചില സംശയങ്ങളും ഉയർന്നു. ഇപ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾക്ക് ഉത്തരവുമായി എത്തുകയാണ് മോഹൻലാലും ജിത്തു ജോസഫും. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇരുവരും എത്തുക. വിഡിയോയിലൂടെ മോഹൻലാൽ തന്നെയാണ് ഇത് ആരാധകരെ അറിയിച്ചത്. 

‘ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാൻ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‍ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകൻ ജീത്തു ജോസഫും എത്തുന്നൂ, കഴിയുന്നത്ര ഉത്തരം നല്‍കാം‘ - മോഹൻലാൽ പറഞ്ഞു. 

ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം പ്രേക്ഷകരിലേക്ക് എത്തിയത്. വമ്പൻ സസ്പെൻസ് നിറച്ച ചിത്രം ലോക ശ്രദ്ധ നേടി. ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ആരംഭിച്ചുകഴിഞ്ഞു. തെലുങ്കിൽ വെങ്കിടേഷാണ് നായകനായെത്തുന്നത്. മീനയും എസ്തറും മലയാളത്തിലെ അവരുടെ വേഷങ്ങൾ തെലുങ്കിലും അവതരിപ്പിക്കും. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍