ചലച്ചിത്രം

അനുരാഗ് കശ്യപിന്റേയും തപ്‌സി പന്നുവിന്റേയും വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; സംവിധായകന്‍ അനുരാജ് കശ്യപിന്റേയും നടി തപ്‌സി പന്നുവിന്റേയും ഉള്‍പ്പടെ ബോളിവുഡിലെ പ്രമുഖരുടെ വീടുകളിലും ഇന്‍കം ടാക്‌സ് റെയ്ഡ്. അനുരാഗ് കശ്യപിന്റെ നിര്‍മാണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് ഇന്‍കം ടാക്‌സ് സര്‍ച്ച് നടന്നത്. അനുരാഗിന്റേയും തപ്‌സിയുടേയും വസതികളില്‍ കൂടാതെ നിര്‍മാതാക്കളായ വികാസ് ബഹല്‍, മധു മന്‍ദേന എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 

2010 ല്‍ ആരംഭിച്ച നിര്‍മാണകമ്പനി 2018 ല്‍ അടച്ചു പൂട്ടിയിരുന്നു. എന്നാല്‍ ഈ കമ്പനി നികുതി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് റെയ്ഡ്. മുംബൈയിലെ വിവിധ സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സിഇഒ ഷിബാഷിഷ് സര്‍ക്കാര്‍, എക്‌സീഡ് സിഇഒ അഫ്‌സര്‍ സെയ്ദി, ക്വാന്‍ സിഇഒ വിജയ് സുബ്രഹ്മണ്യം എന്നിവരുടെ വസ്തുക്കളിലും ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തി. മുംബൈയിലെ പ്രമുഖ സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സിയാണ് എക്‌സീഡ് എന്റര്‍ടെയ്‌മെന്റും ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റും. 

റെയ്ഡില്‍ നിന്ന് ലഭിക്കുന്ന തെളിവുകള്‍ അനുസരിച്ചായിരിക്കും അന്വേഷണം മുന്നോട്ടുപോവുക എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരെ ശക്തമായി വിമര്‍ശനം ഉന്നയിക്കുന്നവരാണ് അനുരാഗ് കശ്യപും താപ്‌സിയും. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനി, മധു മന്‍ടേന, വികാസ് ബഹല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫാന്റം ഫിലിംസ് ആരംഭിക്കുന്നത്. 2015 ല്‍ റിലയന്‍ എന്റര്‍ടെയ്ന്‍മെന്റ കമ്പനിയുടെ 50 ശതമാനം ഓഹരി വാങ്ങി. ഫാന്റത്തിന്റെ ജീവനക്കാരി വികാസ് ബഹലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് 2018 ല്‍ കമ്പനി അടച്ചുപൂട്ടിയത്. നിര്‍മാണ കമ്പനിയില്‍ നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ മന്‍മര്‍സിയാനിലാണ് തപ്‌സി പന്നു ഫാന്റം ഫിലിംസിന്റെ ഭാഗമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍