ചലച്ചിത്രം

ട്രാഫിക് നിയമം തെറ്റിച്ച ദുൽഖറിനെ കയ്യോടെ പിടിച്ചു? വണ്ടി പിന്നോട്ടെടുപ്പിച്ച് പൊലീസുകാരൻ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ച്ഛനെപ്പോലെ വലിയ വാഹനപ്രേമിയാണ് ദുൽഖർ സൽമാൻ. ആഡംബര കാറുകളുടെ വലിയ കളക്ഷൻ തന്നെ താരത്തിനുണ്ട്. ഇപ്പോൾ താരത്തിന്റേതെന്ന പേരിൽ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഡംബര കാർ ട്രാഫിക് നിയമം തെറ്റിച്ചു വരുന്നതും പൊലീസ് പിടിച്ച് തിരിച്ചയക്കുന്നതുമാണ് വിഡിയോ. എന്നാൽ വിഡിയോയിൽ കാണുന്നത് ദുൽഖർ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

താരത്തിന്റെ ഇഷ്ട നമ്പറായ 369ൽ രജിസ്റ്റർ ചെയ്ത പോര്‍ഷെ പനമേറ ടര്‍ബോ സ്പോര്‍ട്‍സ് കാര്‍ ആണ് വൈറല്‍ വീഡിയോയിൽ കാണുന്നത്. ഒരു ട്രാഫിക് സിഗ്നലിന് സമീപം മീഡിയന് വലതുവശത്ത് സിഗ്നല്‍ കാത്തുകിടക്കുകയാണ്. ട്രാഫിക് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ അവിടേക്ക് എത്തുന്നതും തുടര്‍ന്ന് അതേ ലൈനില്‍ റിവേഴ്സ് ഗിയറില്‍ എടുത്ത് വാഹനം ശരിയായ ദിശയില്‍ പോകുന്നതും വീഡിയോയില്‍ കാണാം. 

നമ്പര്‍ പ്ലേറ്റ് ശ്രദ്ധയില്‍പ്പെട്ട ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. 'കുഞ്ഞിക്ക' എന്നു വിളിക്കുമ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നയാള്‍ ഇവരെ അഭിവാദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ വിന്‍ഡ് സ്ക്രീന്‍ കയറ്റി ഇട്ടിരിക്കുന്നതിനാലും മാസ്ക് ധരിച്ചിരിക്കുന്നതിനാലും മുഖം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. അതിനിടെ ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. 

2018ലാണ് നീല നിറത്തിലുള്ള പോര്‍ഷെ പനമേറ ടര്‍ബോ ദുൽഖർ തന്റെ ​ഗാരേജിൽ എത്തിക്കുന്നത്. സ്പോര്‍ട്സ് കാറുകളില്‍ നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന അപൂര്‍വ്വം വാഹനങ്ങളില്‍ ഒന്നാണ് ഇത്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.8 സെക്കന്‍ഡ് മാത്രം ആവശ്യമുള്ള ഈ കാറിന് രണ്ട് കോടിക്കു മുകളിലാണ് വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി