ചലച്ചിത്രം

കർഷക സമരത്തേക്കുറിച്ച് മിണ്ടിയില്ല, അജയ് ദേവ്​ഗണിന്റെ കാർ തടഞ്ഞ് ചോ​ദ്യം ചെയ്ത് യുവാവ്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെയുള്ള കർഷക സമരം തുടരുകയാണ്. എന്നാൽ ബോളിവുഡിലെ പ്രമുഖരൊന്നും സമരത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല. നടൻ അജയ് ദേവ്​ഗണും കർഷക സമരത്തിൽ നിശബ്ദത തുടർന്ന്. ഇപ്പോൾ താരത്തിന്റെ കാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തിരിക്കുകയാണ് യുവാവ്. ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു സംഭവം. പഞ്ചാബ് സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. 

കാറിൽ പോവുകയായിരുന്ന അജയ് ദേവ്​ഗണിനെ തടഞ്ഞു നിർത്തി രജദീപ് എന്ന യുവാവ് ചോ​ദ്യം ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് കര്‍ഷക സമരത്തില്‍ അഭിപ്രായം വ്യക്തമാക്കാത്തത് എന്നാണ് യുവാവിന് അറിയേണ്ടിയിരുന്നത്. ദില്ലിയില്‍ കര്‍ഷക സമരം ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്ന് ഉള്ളവരാണ്. അതിനാലായിരിക്കാം അജയ് ദേവ്​ഗണിന്റെ മൗനം യുവാവിനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. 

അനാവശ്യമായുള്ള തടഞ്ഞുവെക്കല്‍, മനപ്പൂര്‍വ്വം അപമാനിക്കാനും, സമാധാനം തകര്‍ക്കാനുമുള്ള ശ്രമം, ഭയപ്പെട്ടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രജദീപിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഇതിന് മുമ്പ് നടി ജാന്‍വി കപൂറിന് നേരെയും പ്രതിഷേധമുണ്ടായിരുന്നു. താരത്തിന്റെ ഗുഡ് ലക്ക് ജെറി എന്ന സിനിമയുടെ ലൊക്കേഷനിൽ എത്തി ഷൂട്ടിങ് തടയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം