ചലച്ചിത്രം

'നിങ്ങള്‍ എന്നെയൊരു കുടുംബിനിയാക്കി', സല്‍മാന്‍ ഖാന്‍ പറഞ്ഞത് മറക്കാതെ രാഖി സാവന്ത്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ 14ാം സീസണില്‍ മത്സരാര്‍ത്ഥിയായതോടെ രാഖി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഷോ കഴിഞ്ഞ് പുറത്തെങ്കിലും സല്‍മാന്‍ ഖാന്‍ പറഞ്ഞ കാര്യങ്ങളൊന്നും രാഖി മറന്നിട്ടില്ല. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അവസാനത്തെ വിഡിയോ അതിന് തെളിവാണ്. 

വീട്ടിലെ ജോലികള്‍ ചെയ്യുന്ന രാഖിയാണ് വിഡിയോയില്‍. പാത്രം കഴുകുന്നതിന്റേയും വീട് അടിച്ചു തൂക്കുന്നതുമെല്ലാമാണ് വിഡിയോയിലുള്ളത്. ജോലി എടുക്കുന്നതിനിടയില്‍ ബിഗ് ബോസിനോട് രാഖി സംസാരിക്കുന്നുമുണ്ട്. നിങ്ങളെന്നെ വീട്ടമ്മയാക്കി വീട്ടിലെ എല്ലാ ജോലികളും താനാണ് ചെയ്യന്നത് എന്ന അടിക്കുറിപ്പിലാണ് വിഡിയോ  പങ്കുവെക്കുന്നത്. 

എല്ലാവരും സ്വന്തം ജോലി ചെയ്യണമെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നതെന്നും താന്‍ അത് അനുസരിക്കുകയാണെന്നുമാണ് രാഖി പറയുന്നത്. ബിഗ് ബോസില്‍ നിന്ന് പോന്നന്നതോടെ തനിക്ക് ഉറങ്ങാനാവുന്നില്ലെന്നും ഭ്രാന്തു പിടിക്കുകയാണെന്നും അതിനാലാണ് വീട്ടിലെ പണികളെല്ലാം ചെയ്യുന്നത് എന്നുമാണ് താരം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു