ചലച്ചിത്രം

'വനിത ദിനം മാർച്ച് 8ന് അല്ല'; പോസ്റ്റുമായി മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

ന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റുകൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. ജീവിതത്തിലെ സ്ത്രീകൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. എന്നാൽ ഇന്ന് അല്ല വനിത ദിനം എന്നാണ് മഞ്ജു വാര്യർ പറയുന്നത്. വർഷത്തിലെ എല്ലാ ദിവസവും വനിതാ ദിനം തന്നെയാണെന്നാണ് താരത്തിന്റെ നിലപാട്. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

2021 മാർച്ച് 8 ന് അല്ല അന്താരാഷ്ട്ര വനിത ദിനം, 24/7/ 365- എന്നാണ് താരം കുറിച്ചത്. ചിരി ഇമോജിക്കൊപ്പമാണ് താരം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ നിലപാടിന് കയ്യടിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. അതിനൊപ്പം രസകരമായ കമന്റുകളും വരുന്നുണ്ട്.  365 ഇൽ നിന്ന് 1 ദിനം കുറച്ചു ആ 1 ദിനം പുരുഷ ദിനം ആയി ആഘോഷിക്കാൻ നമ്മക്ക് തേരോ ? മനുസ്യനല്ലേ പുള്ളെ- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ മാർച്ച് 8 വേണ്ടി വന്നെന്നാണ് മറ്റൊരാൾ കുറിച്ചത്. എന്തായാലും മഞ്ജു വാര്യരുടെ പോസ്റ്റിന് താഴെ ചർച്ച പൊടിപൊടിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും