ചലച്ചിത്രം

ആരാധകരെ വിസ്മയിപ്പിച്ച് മോഹൻലാലിന്റെ വർക്കൗട്ട് വിഡിയോ; വൈറൽ

സമകാലിക മലയാളം ഡെസ്ക്

ദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. എന്നാൽ അതിനിടയിലും വർക്കൗട്ടിന് താരം കുറവൊന്നും വരുത്തിയിട്ടില്ല. പുതിയ വർക്കൗട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ചുറുചുറുക്കോടെ ഓടി നടന്ന് വർക്കൗട്ട് ചെയ്യുകയാണ് ഈ 60കാരൻ. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് വിഡിയോ. 

കറുത്ത ഹൂഡിയും ഷോർട്സും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ വർക്കൗട്ട്. വെയിറ്റ് ലിഫ്റ്റിങ്ങും റോപ്പ് വാർക്കൗട്ടുമെല്ലാം വളരെ കൃത്യമായി താരം ചെയ്യുന്നുണ്ട്. മോഹൻലാലിന്റെ ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണി താരത്തിന് പിന്തുണയുമായി കൂടെ തന്നെയുണ്ട്. ചിട്ടയായ പരിശീലനം ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബറോസിന്റെ തിരക്കിലായതിനാൽ തൽക്കാലം അഭിനയത്തിന് അവധി കൊടുത്തിരിക്കുകയാണ് താരം. ഇത് പൂർത്തിയായതിന് ശേഷമായിരിക്കും മറ്റു ചിത്രങ്ങളുടെ ഭാ‌​ഗമാവുക. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹൻലാൽ അവസാനം അഭിനയിച്ച ചിത്രം. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍