ചലച്ചിത്രം

'കങ്കണ എന്റെ കഥ മോഷ്ടിച്ചു', പരാതിയുമായി എഴുത്തുകാരന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതിയുമായി എഴുത്തുകാരന്‍ ആഷിഷ് കൗള്‍. പുതിയ ചിത്രം മണികര്‍ണിക റിട്ടേണ്‍സ്; ദി ലജന്റ് ഓഫ് ദിഡ്ഡയുടെ കഥയുമായി ബന്ധപ്പെട്ടാണ് വിവാദം. ഇത് തന്റെ കഥയാണെന്നും കങ്കണ മോഷ്ടിക്കുകയായിരുന്നു എന്നുമാണ് ആഷിഷ് പറയുന്നത്. ഗിഡ്ഡ; ദി വാരിയര്‍ ക്യൂന്‍ എന്ന ആത്മകഥയുടെ കോപ്പിറൈറ്റ് തന്റെ പേരിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയില്‍ കങ്കണയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

2019 ല്‍ പുറത്തിറങ്ങിയ മണികര്‍ണിക; ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം പ്രഖ്യാപിച്ചത്. കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി, നിര്‍മാതാവ് കമല്‍ ജെയിന്‍ എന്നിവര്‍ക്കെതിരെയും പരാതിയില്‍ പറയുന്നുണ്ട്. ഇന്ന് എന്റെ ജീവിതത്തില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്, വൈറ്റ് കോളര്‍ ക്രം ചെയ്യുന്നവര്‍ക്കെതിരെയുള്ള യാത്ര എന്നാണ് ആശിഷ് തന്റെ പത്രക്കുറിപ്പില്‍ പറയുന്നത്. 

പണവും അധികാരവുമുള്ളവര്‍ നിയമത്തെ വളച്ചൊടിച്ച് എഴുത്തുകാരുടെ അവകാശത്തെ ഇല്ലാതാക്കും. ജനങ്ങള്‍ അറിയുന്ന ആള്‍ക്കെതിരെ സാധാരണക്കാരന്‍ രംഗത്തെത്താന്‍ അത്ര എളുപ്പമല്ലെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ മണികര്‍ണികയും നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തിയത്.ചിത്രത്തിലെ ആദ്യ സംവിധായകന്‍ കൃഷ് നടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര