ചലച്ചിത്രം

'വിക്കും അമിതഭാരവും കൊണ്ട് ബുദ്ധിമുട്ടിയ കൗമാരം, ഇന്ന് നിന്നോട് എനിക്ക് പറയാനുള്ളത് ഇതാണ്'; സമീറ റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

ചെറുപ്പകാലത്ത് നേരിട്ടിട്ടുള്ള ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് നേരത്തെ നടി സമീറ റെഡ്ഡി തുറന്നു പറഞ്ഞിട്ടുണ്ട്. താൻ കടന്നുപോയ ഈ ദിനങ്ങളാണ് താരത്തെ ഇപ്പോഴത്തെ സമീറയാക്കി മാറ്റിയത്. ബോഡി പോസിറ്റിവിറ്റികൊണ്ട് തന്റെ സോഷ്യൽ മീഡിയ ഫീഡുകൾ നിറക്കുകയാണ് താരം. താരത്തിന്റെ തുറന്നു പറച്ചിലുകൾ ആരാധകർക്ക് ആശ്വാസമാവാറുണ്ട്. ഇപ്പോൾ തന്റെ കൗമാരകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് താരം. 

കൗമാരത്തിൽ അമിതഭാരവും വിക്കുംകൊണ്ട് താൻ ബുദ്ധിമുട്ടിയിരുന്നു എന്നാണ് താരം പറയുന്നത്. വേദനിപ്പിക്കുന്ന വാക്കുകൾ കടന്നുപോവുക എന്നത് വിഷമകരമായിരുന്നെന്നും എന്നാൽ ഇവൾ എല്ലാം തികഞ്ഞവളാണെന്നുമാണ് തന്റെ ചുറുപ്പകാലത്തോട് താരം പറയുന്നത്. പഴയ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. കൂടാതെ  വ്യത്യസ്തതകളെ അംഗീകരിക്കാനും സ്വീകരിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്നും അവരെ അനുകമ്പയുള്ളവരാക്കി വളര്‍ത്തണമെന്നും സമീറ കുറിച്ചു. 

സമീറയുടെ കുറിപ്പ് ഇങ്ങനെ

ഭാരക്കൂടുതലും വിക്കും ഒരു കൗമരക്കാരി എന്ന നിലയില്‍ എന്റെ ജീവിതം ദുഷ്‌കരമാക്കിയിരുന്നു. ഇന്ന് ഞാന്‍ എന്റെ കുട്ടികളെ കൂടുതല്‍ ക്ഷമയും അനുകമ്പയുള്ളവരാക്കാനും വ്യത്യസ്തതകളെ അംഗീകരിക്കാൻ പ്രാപ്തരാക്കുകയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസ്സിലാക്കുക. വേദനിപ്പിക്കുന്ന വാക്കുകളെ അതിജീവിക്കാന്‍ വിഷമകരമാണ്. എന്നാല്‍ ഈ കൊച്ചുപെണ്‍കുട്ടിയോട് ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത്, നീ എല്ലാംതികഞ്ഞവളാണെന്നാണ്. എന്റെ ഭൂതകാലത്ത് എനിക്ക് ഒരിക്കലും പറയാന്‍ സാധിക്കാതിരുന്നതും അതായിരുന്നു. അന്ന് ഞാന്‍ അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടിന്റെ ലോകം ഉണ്ടാക്കിയെടുത്തിരുന്നില്ല. നമ്മള്‍ കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ നടത്തുന്നത്. അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട്  അനുകമ്പയുള്ളവരാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍