ചലച്ചിത്രം

സോനു സൂദിന്റെ ചിത്രമുള്ള വിമാനം; ബോയിംഗ് 737 നടന് സമർപ്പിച്ച് സ്പൈസ്ജെറ്റ്  

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പശ്ചാതലത്തിൽ രാജ്യത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒറ്റപ്പെട്ടുപോയ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അവരുടെ വീടുകളിൽ എത്തിക്കാൻ സഹായിച്ച വ്യക്തിയാണ് നടൻ സോനു സൂദ്. നടന്റെ സമാനതകളില്ലാത്ത പ്രവർത്തനത്തെ മാനിച്ച് സോനു സൂദിന് പ്രത്യേക വിമാനം സമർപ്പിച്ചിരിക്കുകയാണ് സ്‌പൈസ്ജെറ്റ്. നടന്റെ ചിത്രമുള്ള ബോയിംഗ് 737 വിമാനം സ്‌പൈസ് ജെറ്റ് പുറത്തിറക്കി.

"സോനു സൂദുമായുള്ള ബന്ധവും ഈ മഹാമാരിക്കാലത്ത് ഒന്നിച്ച് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അഭിമാനിക്കുന്നു. സോനുവിന്റെ നിസ്വാർത്ഥ പരിശ്രമങ്ങൾക്കു സ്പൈസ് ജെറ്റിൽ നിന്നുള്ള സ്മരണയാണ് ഈ പ്രത്യേക വിമാനം. അദ്ദേഹം ചെയ്ത മികച്ചതും മാതൃകാപരവുമായ പ്രവർത്തനത്തിന് നന്ദി രേഖപ്പെടുത്തുകയാണ് , സ്പൈസ്ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. 

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള സോനു സൂദിനൊപ്പം സ്പൈസ് ജെറ്റും പ്രവർത്തിച്ചിരുന്നു. ഇതുവഴി കിർഗിസ്ഥാനിൽ കുടുങ്ങിയ 1500 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെയും റഷ്യ, ഉസ്ബെക്കിസ്ഥാൻ, മനില, അൽമാറ്റി എന്നിവിടങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. 

"എല്ലാത്തിനും നന്ദി, സോനു! നിങ്ങൾ ഞങ്ങൾക്കും മറ്റ് പലർക്കും ഒരു പ്രചോദനമാണ്, അസാധാരണമായ അനുകമ്പയോടെയുള്ള നിങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു", വിമാനത്തിന്റെ ചിത്രം പുറത്തുവിട്ട് സ്പൈസ്ജെറ്റ് ട്വിറ്റർ പേജിൽ കുറിച്ചു. 

കമ്പനിയുടെ പ്രവർത്തിയിൽ അങ്ങേയറ്റം നന്ദിയുണ്ടെന്നാണ് സോനുവിന്റെ വാക്കുകൾ. ലോക്ക്ഡൗൺ സമയത്ത് ഒരു ദിവസം പോലും പ്രവർത്തനം നിർത്താത്ത ഒരു എയർലൈൻ ഉണ്ടായിരുന്നെങ്കിൽ അത് സ്പൈസ്ജെറ്റാണ്. ഒറ്റപ്പെട്ട ആയിരക്കണക്കിന് ഇന്ത്യക്കാരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ സഹായിച്ച സ്‌പൈസ് ജെറ്റിന്റെ അശ്രാന്തവും വിലമതിക്കാനാവാത്തതുമായ പിന്തുണയ്ക്ക് ഞാൻ നന്ദിപറയുന്നു, സോനു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു